തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിട ദുരന്തത്തിൽ ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി.
കോട്ടയം അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള ഇടപെടലുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായത് ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ സംഭവമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുണ്ടാകുമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കി.