കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ. ഇടതു-കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം അം​ഗീകരിച്ചു. സിൻഡിക്കേറ്റ് യോഗം വിളിച്ച് താൽക്കാലിക വൈസ് ചാൻസിലർ

രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതു-കോൺഗ്രസ് അംഗങ്ങൾ സിസ തോമസിന് കത്ത് നൽകിയിരുന്നു.

New Update
kerala university

തിരുവനന്തപുരം: കേരള സർവകലാശാല താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസ് സിൻഡിക്കേറ്റ് യോഗം വിളിച്ചു. നാളെ രാവിലെ പത്ത് മണിക്ക് യോഗം ചേരും. 

Advertisment

രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതു-കോൺഗ്രസ് അംഗങ്ങൾ സിസ തോമസിന് കത്ത് നൽകിയിരുന്നു.


വിസിയുടെ ചുമതലയുള്ള സിസ തോമസിനെ നേരില്‍ കണ്ടാണ് ഇടതു-കോൺഗ്രസ് അംഗങ്ങൾ കത്ത് നല്‍കിയത്. 


സസ്‌പെന്‍ഷന്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ സര്‍വകലാശാലയുടെ സത്യവാങ്മൂലം നല്‍കുമ്പോള്‍, അത് സിന്‍ഡിക്കേറ്റ് തീരുമാനം ആയിരിക്കണമെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാല ആസ്ഥാനത്ത് ആര്‍ എസ് എസ് ഭാരതാംബ ചിത്രം ഉപയോഗിച്ച് നടന്ന പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് വലിയ തരത്തിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. 

ഇതിനെതിരെ നിയമനടപടി സ്വീകരിച്ച രജിസ്ട്രാര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെതിരെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

Advertisment