കോവളം: തിരുവനനന്തപുരം കൊട്ടുകാലിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
കോട്ടുകാൽ ചപ്പാത്ത് ഗാന്ധിപുരം മൂലയിൽ പുത്തൻവീട്ടിൽ അപ്പുക്കുട്ടൻ നായരുടെ മകൻ അനിൽകുമാറിന്റെ(50) മൃതദേഹമാണ് വീടിനു സമീപത്തെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഫോറൻസിക് വിദഗ്ധരുടെ പരിശോധനയ്ക്കുശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ കിഴക്കേവീട് തമ്പുരാൻ ക്ഷേത്രത്തിന്റെ വക ഭൂമിയിലാണ് മൃതദേഹം കണ്ടെത്തിയത്.