പുതിയ ന്യൂന മർദ്ദം. കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തി. കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരും

അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം

New Update
Heavy Rain Kerala

തിരുവനന്തപുരം: സംസ്ഥാനത്ത്  അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാൾ - ഒഡിഷക്ക് മുകളിലായി പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നുണ്ട്. 

Advertisment

അറബികടലിൽ ഗുജറാത്ത്‌ മുതൽ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തിയും നില നിൽക്കുന്നുണ്ട്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ 

അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ മധ്യ ജില്ലകളിൽ അടുത്ത മൂന്ന് ദിവസം കൂടി നിലവിലെ മഴയും കാറ്റും തുടരും. 

ഇന്നും ഒൻപതാം തീയിതിയും ഒറ്റപ്പെട്ട ശക്തമായ മഴത്തുള്ള സാധ്യതയുണ്ട്. ഇന്നും, ഒൻപതാം തീയിയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Advertisment