സിൻഡിക്കേറ്റ് യോഗത്തിൽ തർക്കം. ഇടത് അംഗങ്ങളുടെ ആവശ്യത്തിന് വഴങ്ങാതെ വിസി

ഫേസ് ബുക്കിലൂടെ സിണ്ടിക്കേറ്റ് അംഗം ആർ രാജേഷ് കോടതിയെ അപമാനിച്ചെന്ന് ബിജെപി അംഗം പി എസ് ഗോപകുമാർ ആരോപിച്ചു.

New Update
kerala university

തിരുവനന്തപുരം : കേരള സർവകലാശാല പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ തർക്കം. സിൻഡിക്കേറ്റ് യോഗത്തിൽ റജിസ്ട്രാറുടെ സസ്പെൻഷൻ ചർച്ച ചെയ്യണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യത്തിന്  വൈസ് ചാൻസിലർ സിസ തോമസ് വഴങ്ങിയില്ല. 

Advertisment

സസ്പെൻഷൻ സംബന്ധിച്ച് ചർച്ച വേണമെന്നാവശ്യപ്പെട്ട ഇടത് അംഗങ്ങളോട് സസ്പെൻഷൻ വിഷയം അജണ്ടയിലില്ലെന്നാണ് വിസി സിസ തോമസ് മറുപടി നൽകിയത്. 

ഫേസ് ബുക്കിലൂടെ സിണ്ടിക്കേറ്റ് അംഗം ആർ രാജേഷ് കോടതിയെ അപമാനിച്ചെന്ന് ബിജെപി അംഗം പി എസ് ഗോപകുമാർ ആരോപിച്ചു. ബിജെപി അംഗം ഇക്കാര്യം പ്രമേയമായി അവതരിപ്പിച്ചു. എന്നാൽ ഈ വിഷയത്തിലും വി സി ചർച്ചക്ക് തയ്യാറായില്ല.

Advertisment