സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം

ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കെല്ലാം ആവശ്യാനുസരണം സർവീസ് നടത്തണം

New Update
kochi private bus

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. ബസ് സ്റ്റാൻഡുകൾ നിശ്ചലമാണ്. സൂചനാ പണിമുടക്ക് വിദ്യാർഥി കൺസഷൻ വർധിപ്പിക്കലടക്കമുള്ള വിഷയങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്. 

Advertisment

കൂടുതൽ കെഎസ്ആർടിസി സർവിസുകൾ നിരത്തിലിറക്കി നേരിടാൻ സർക്കാർ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസ് ഉടമകൾ പറഞ്ഞു.

ഇന്നത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയുടെ മുഴുവൻ ബസ്സുകളും സർവീസിനിറക്കാൻ കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറകടറുടെ സർക്കുലർ. 

ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കെല്ലാം ആവശ്യാനുസരണം സർവീസ് നടത്തണം. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പോലീസ് സഹായം തേടണമെന്നും സർക്കുലറിൽ നിർദേശം.

Advertisment