മറ്റ് സംസ്ഥാനങ്ങൾ സാമ്പത്തിക മുന്നേറ്റങ്ങൾ നടത്തുമ്പോൾ കേരളം ഇപ്പോഴും പണിമുടക്ക് പോലുള്ള സമരങ്ങൾ നടത്തുന്നു. വിമർശിച്ച് ബിജെപി

നിലവിൽ ഇന്ത്യയിലെ തൊഴിലില്ലായ്മയും വിലക്കേറ്റവും ഏറ്റവും അധികം ഉള്ള സംസ്ഥാനമാണ് കേരളം

New Update
bjp

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകൾ ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദ് ആയി മാറുന്ന സാഹചര്യത്തെ വിമർശിച്ച് ബി ജെ പി. 

Advertisment

ദേശീയ തലത്തിൽ ആഹ്വാനം ചെയ്തിട്ടുള്ള ട്രേഡ് യൂണിയൻ പണിമുടക്ക് കേരളത്തിൽ മാത്രമാണ് നടക്കുകയെന്നും മറ്റ് സംസ്ഥാനങ്ങളിൽ സമരമില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശും ചൂണ്ടികാട്ടി. 

മറ്റ് സംസ്ഥാനങ്ങൾ സാമ്പത്തിക മുന്നേറ്റങ്ങൾ നടത്തുമ്പോൾ കേരളം ഇപ്പോഴും പണിമുടക്ക് പോലുള്ള സമരങ്ങൾ നടത്തുകയാണെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാം. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, അടിസ്ഥാന സൗകര്യമേഖലകളിൽ കടം വാങ്ങിയിട്ട് ജീവിക്കേണ്ട സ്ഥിതിയിലാണ് നമ്മുടെ നാടുള്ളത്. 

ആശാ സമരം തന്നെ അതിന് വലിയ ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനം കടന്നുപോകുമ്പോൾ ഇത്തരം പണിമുടക്കുകൾ നടത്തുന്നത് സാമ്പത്തിക മേഖലയെ പിന്നോട്ടിപ്പിക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു. സമരങ്ങൾക്കോ ട്രേഡ് യൂണിയനുകൾക്കോ എതിരല്ല ബി ജെ പി. 

പക്ഷേ നിലവിൽ ഇന്ത്യയിലെ തൊഴിലില്ലായ്മയും വിലക്കേറ്റവും ഏറ്റവും അധികം ഉള്ള സംസ്ഥാനമാണ് കേരളം. ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിരാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

ചൈനയിൽ അഭിമാനം കൊള്ളുകയാണ് സി പി എം സംസ്ഥാന സെക്രട്ടറി. എന്നാൽ ചൈന തൊഴിൽ മേഖലയിൽ സൃഷ്ടിക്കുന്ന മാറ്റത്തെക്കുറിച്ചും, സാമ്പത്തിക മുന്നേറ്റം നടത്തുന്നതിനെക്കുറിച്ച് എന്തുകൊണ്ട് സി പി എം പഠിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

 

 

 

 

 

 

Advertisment