സർവകലാശാലയിൽ കയറരുതെന്ന് കെ.എസ് അനിൽകുമാറിന് സിസാ തോമസിന്റെ നോട്ടീസ്. ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടി

രജിസ്ട്രാർ പദവി ഉപയോഗിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയെന്നും കത്തിലുണ്ട്.

New Update
images(989)

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ വിടാതെ വൈസ് ചാൻസിലർ.

Advertisment

സസ്പെൻഷനിൽ ആണെന്ന് ഓർമ്മപ്പെടുത്തി രജിസ്ട്രാർ കെ എസ് അനിൽകുമാറിന് താൽക്കാലിക വിസി സിസ തോമസ് കത്ത് നൽകി.

രജിസ്ട്രാർ പദവി ഉപയോഗിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയെന്നും കത്തിലുണ്ട്.

എന്നാൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ച പശ്ചാത്തലത്തിൽ വി സിയുടെ വിലക്ക് കണക്കാക്കേണ്ടതില്ലെന്നാണ് രജിസ്ട്രാറുടെയും ,സിൻഡിക്കേറ്റിന്റെയും തീരുമാനം.

അതേസമയം വലിയ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും ഗവർണർ വിഷയത്തിൽ ഇടപെട്ട് നടപടികളിലേക്ക് കടന്നിട്ടില്ല.

സിൻഡിക്കേറ്റും, സർക്കാരും നിലപാട് കടിപ്പിച്ചതോടെയാണ് രാജ്ഭവൻ തീരുമാനം വൈകുന്നത്.

വിദേശ പര്യടനത്തിലായിരുന്ന വി.ഡി മോഹൻ കുന്നുമ്മൽ സർവകലാശാലയിൽ തിരിച്ചെത്തിയതോടെ പ്രതിഷേധം കുറച്ചുകൂടി കടുക്കും.

എസ്എഫ്ഐക്ക് പുറമേ ഡിവൈഎഫ്ഐയും സർവകലാശാലയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

Advertisment