തിരുവനന്തപുരം: ഭാസ്‌ക്കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന്‍ ജയില്‍ മോചിതയാകും.
ശിക്ഷാ ഇളവ് നല്‍കണമെന്ന ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.
ഷെറിന്‍ അടക്കം 11 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്നായിരുന്നു ശിപാര്‍ശ.
14 വര്‍ഷം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് മോചനം.
ശിക്ഷാകാലയളവില്‍ ഇളവ് നല്‍കി വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ നേരത്തെ മരവിപ്പിച്ചിരുന്നു.
ഷെറിനെ വിട്ടയയ്ക്കുന്നതില്‍ ബാഹ്യസമ്മര്‍ദമുണ്ടായെന്ന് ആരോപണമുയര്‍ന്നതിനാലും മന്ത്രിസഭാ തീരുമാനത്തിനുശേഷം ജയിലില്‍ സഹതടവുകാരിയെ കയ്യേറ്റം ചെയ്ത കേസില്‍ ഇവര്‍ പ്രതിയായതിനാലുമായിരുന്നു അന്നത്തെ പിന്മാറ്റം. ഷെറിനെ വിട്ടയയ്ക്കുന്നതിനെതിരെ ഗവര്‍ണര്‍ക്കു പരാതി ലഭിച്ചിരുന്നു.