സ്‌കൂള്‍ സമയ വിവാദം. സമയമാറ്റം ആലോചനയില്‍ ഇല്ല. വിദഗ്ധ നിര്‍ദേശങ്ങളനുസരിച്ച് തയ്യാറാക്കിയ ടൈം ടേബിള്‍ ആണ്: മന്ത്രി വി.ശിവന്‍കുട്ടി

പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവണ്‍മെന്റിനെ വിരട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Update
sivankutty

തിരുവനന്തപുരം: സ്‌കൂള്‍ സമയത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.

Advertisment

പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവണ്‍മെന്റിനെ വിരട്ടുന്നത് ശരിയല്ല.

സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് സമയം ക്രമീകരിക്കണം.

അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ സമയമാറ്റം അംഗീകരിച്ചതാണ്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടത്. 37 ലക്ഷം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമാണ്.

സര്‍ക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവണ്‍മെന്റിനെ വിരട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അതേസമയം, സ്‌കൂള്‍ സമയമാറ്റമെന്ന ആവശ്യം സുന്നിസംഘടനകള്‍ കടുപ്പിക്കുകയാണ്. സര്‍ക്കാരിനെതിരെ സമസ്ത പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതിന് പിന്നലെ കാന്തപുരവും രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

 

 

Advertisment