ടീം ബി.ജെ.പി തയ്യാർ. 4 ജനറൽ സെക്രട്ടറിമാരിൽ ഉൾപ്പെട്ട് എം.ടി രമേശും ശോഭ സുരേന്ദ്രനും എസ്.സുരേഷും. ക്രൈസ്തവ വിഭാഗത്തിനും പ്രാതിനിധ്യം. വൈസ് പ്രസിഡന്റായി ഷോൺ ജോർജ്ജും ജനറൽ സെക്രട്ടറിയായി അനൂപ് ആന്റണിയും. 5 മേഖലാ അദ്ധ്യക്ഷൻമാരെയും പ്രഖ്യാപിച്ചു

നാല് ജനറൽ സെക്രട്ടറിമാർ, പത്ത് ഉപാദ്ധ്യക്ഷമാർ, പത്ത് സെക്രട്ടറിമാർ, ട്രഷറർ, ഓഫീസ് സെക്രട്ടറി എന്നിവർക്ക് പുറമേ 5 മേഖലാ അദ്ധ്യക്ഷൻമാരെയും പാർട്ടി നിയമിച്ചിട്ടുണ്ട്.

New Update
images(1034)

തിരുവനന്തപുരം : സംസ്ഥാന അദ്ധ്യക്ഷനെ നിയമിച്ചതിന് പിന്നാലെ സംസ്ഥാന ഭാരവാഹിപ്പട്ടിക പുറത്തിറക്കി ബി.ജെ.പി തിരഞ്ഞെടുപ്പ് യുദ്ധത്തിനൊരുങ്ങി. 

Advertisment

നാല് ജനറൽ സെക്രട്ടറിമാർ, പത്ത് ഉപാദ്ധ്യക്ഷമാർ, പത്ത് സെക്രട്ടറിമാർ, ട്രഷറർ, ഓഫീസ് സെക്രട്ടറി എന്നിവർക്ക് പുറമേ 5 മേഖലാ അദ്ധ്യക്ഷൻമാരെയും പാർട്ടി നിയമിച്ചിട്ടുണ്ട്. പാർട്ടിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കഴിഞ്ഞാൽ ഏറെ അധികാരമുള്ളത് ജനറൽ സെക്രട്ടറിമാർക്കാണ്. 

images(1033)


എം.ടി രമേശ്, ശോഭ സുരേന്ദ്രൻ, എസ്.സുരേഷ് എന്നിവർക്കൊപ്പം ക്രൈസ്തവ വിഭാഗത്തിൽ നിന്നും അനൂപ് ആന്റണിയെയും ജനറൽ സെക്രട്ടറിമാരായി നിയമിച്ചിട്ടുണ്ട്. 


ഉപാദ്ധ്യക്ഷമാരായി നിയമിച്ചവരുടെ പട്ടികയിൽ ഷോൺ ജോർജ്ജും, മുൻ ഡി.ജി.പി ആർ. ശ്രീലേഖയും ഉൾപ്പെടുന്നുണ്ട്.  

മറ്റ് പാർട്ടി ഉപാധ്യക്ഷൻമാരായി ഡോ.കെ.എസ്.രാധാകൃഷ്ണൻ (എറണാകുളം),  ശ്രീ.സി.സദാനന്ദൻ മാസ്റ്റർ (കണ്ണൂർ), അഡ്വ.പി. സുധീർ (തിരുവനന്തപുരം), സി.കൃഷ്ണകുമാർ (പാലക്കാട്), അഡ്വ. ബി.ഗോപാലകൃഷ്ൻ (തൃശ്ശൂർ), ഡോ.അബ്ദുൾ സലാം (തിരുവനന്തപുരം), കെ. സോമൻ (ആലപ്പുഴ), അഡ്വ.കെ.കെ. അനീഷ്‌കുമാർ (തൃശ്ശൂർ) എന്നിവരെയാണ് നിയമിച്ചിട്ടുള്ളത്. 

123


പാലക്കാട് ജില്ലയിൽ നിന്നുള്ള ഇ.കൃഷ്ണദാസിനെ ട്രഷററായും, തിരുവനന്തപുരത്ത് നിന്നുള്ള ജയരാജ് കൈമളിനെ ഓഫീസ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. ടി.പി ജയചന്ദ്രൻ മാസ്റ്ററെ മുഖ്യ വക്താവായും ചുമതലയേൽപ്പിച്ചിട്ടുണ്ട്. 


സന്ദീപ് സോമനാഥ് - മീഡിയ കൺവീനർ, അഭിജിത്ത് ആർ നായർ- സോഷ്യൽ മീഡിയകൺവീനർ, സംസ്ഥാന സെൽ കോർഡിനേറ്റർ വി.ക സജീവൻ എന്നിവരെയും നിയമിച്ചു. 

ഇവർക്ക് പുറമേ 5 മേഖല പ്രസിഡന്റുമാവർക്കും നിയമനം നൽകി. അഡ്വ.കെ.ശ്രീകാന്ത് (കോഴിക്കോട് ), വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ (പാലക്കാട് ),എ.നാഗേഷ് (എറണാകുളം).എൻ.ഹരി (ആലപ്പുഴ), ബി.ബി.ഗോപകുമാർ (തിരുവനന്തപുരം) എന്നിവരെയതാണ് മേഖലകളുടെ ചുമതലയേൽപ്പിച്ചിട്ടുള്ളത്.

Advertisment