കീം പുതുക്കിയ റാങ്ക് ലിസ്റ്റ് അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശന നടപടികൾ തുടങ്ങി. ആദ്യ അലോട്ട്മെന്‍റ് പട്ടിക 18ന്

ഫാർമസി കോളജുകളിലേക്കുള്ള അപേക്ഷാ തീയതി പിന്നീട് അറിയിക്കും

New Update
keam 2025

തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് അടിസ്ഥാനപ്പെടുത്തിയുള്ള എഞ്ചിനീയറിങ് കോളജ് ഓപ്ഷൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

Advertisment

പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

ഈ മാസം 16ന് രാവിലെ 11 വരെ അപേക്ഷ നൽകാം. ആദ്യ അലോട്ട്മെന്‍റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.

ഫാർമസി കോളജുകളിലേക്കുള്ള അപേക്ഷാ തീയതി പിന്നീട് അറിയിക്കും.

 സമയമെടുത്ത് സർക്കാർ തീരുമാനിച്ച മാർക്ക് ഏകീകരണം ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകളും തള്ളിയതോടെയാണ്, പഴയ രീതിയിലേക്ക് കടക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

 അതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ റാങ്ക് പട്ടിക പ്രകാരമുള്ള പ്രവേശന നടപടികളിലേക്ക് സർക്കാർ കടന്നത്.

കീം ഫലം മാറ്റി പ്രഖ്യാപിച്ചതോടെ എഞ്ചിനീയറിങ് റാങ്ക് പട്ടികയില്‍ ഉണ്ടായത് വലിയ മാറ്റമാണ്.

കേരള സിലബസില്‍ റാങ്കിങ്ങില്‍ രണ്ടായിരം വരെ താഴെപ്പോയി. ആദ്യ പട്ടികയില്‍ 2,913 റാങ്കുള്ള വിദ്യാർഥിക്ക് പുതിയ പട്ടികപ്രകാരം റാങ്ക് 4,723ആയി.

 ആദ്യ പട്ടികയില്‍ 2782 റാങ്കുള്ള വിദ്യാർഥി 4489 റാങ്കിങ്ങിലേക്ക് താഴ്ന്നു. കേരള സിലബസുകാർ റാങ്കിങ്ങില്‍ താഴെപോയപ്പോള്‍ സിബിഎസ്ഇക്കാർക്കാണ് നേട്ടമുണ്ടായത്.

 

 

Advertisment