തിരുവനന്തപുരം: തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ ബിജെപി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി അമിത് ഷാ. തദ്ദേശ സ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ ഒരുങ്ങണം. മേഖലാ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു.
മാറ്റം വേണമെങ്കില്‍ ബിജെപിയെ വിജയിപ്പിക്കണം. കേരളത്തില്‍ ബിജെപിയുടെ ഭാവി ശോഭനമാണ്. ഓഗസ്റ്റില്‍ താന്‍ വീണ്ടും കേരളത്തിലെത്തുമെന്നും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് വാര്‍ഡുതല നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.
2026 ല്‍ കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. കേരളത്തിന്റെ വികസനം ബിജെപി ലക്ഷ്യമിടുമ്പോള്‍, സിപിഎം സ്വന്തം അണികളുടെ വികസനം മാത്രമാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരത്ത് നടക്കുന്ന ഈ യോഗത്തിലെ പങ്കാളിത്തം തന്നെ കേരളത്തിലെ ബിജെപിയുടെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്നതാണ്.
പത്മനാഭസ്വാമിയുടെ മണ്ണിലെ ഈ സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനത്തോടെ, സംസ്ഥാന നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ബിജെപി പ്രതിനിധികളെ അയക്കാനുള്ള അവസരം കൂടി സമാഗതമായിരിക്കുകയാണ്.
കേരളത്തെ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ കൊള്ളയടിച്ചുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. അഴിമതിയുടെ കാര്യത്തില്‍ ഇടതുപക്ഷവും യുഡിഎഫും ഒരുപോലെയാണ്.
സ്വര്‍ണക്കടത്ത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അഴിമതിയാണ്. സഹകരണ ബാങ്ക് തട്ടിപ്പ്, എക്‌സാലോജിക്, ലൈഫ് മിഷന്‍, കെ ഫോണ്‍, പിപിഇ കിറ്റ്, എഐ കാമറ തട്ടിപ്പ് എന്നിങ്ങനെ ഇടതുപക്ഷത്തിന്റെ അഴിമതി നീളുന്നു.
കോണ്‍ഗ്രസും ഇക്കാര്യത്തില്‍ പിന്നിലല്ല. ബാര്‍ കോഴ, സോളാര്‍, പാലാരിവട്ടം പാലം തുടങ്ങി നിരവധി അഴിമതികള്‍ യുഡിഎഫിന്റെ കാലത്തും നടന്നു. മാറ്റമാണ് വേണ്ടതെങ്കില്‍ ബിജെപിയെ ഇനി അധികാരത്തിലേറ്റണം. അമിത് ഷാ ആവശ്യപ്പെട്ടു.