ഗുരുപൂജ നമ്മുടെ സംസ്കാരമാണ്.എന്താണ് തെറ്റ്?.പാദപൂജ ചെയ്യിക്കുന്നതിനെ ന്യായീകരിച്ച് ഗവർണർ

സംസ്ഥാനത്ത് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ പാദപൂജ നടത്തിയ സംഭവങ്ങളെ ന്യായീകരിച്ചാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രംഗത്തെത്തിയിരിക്കുന്നത്.

New Update
rajendra viswanath arlekhar

തിരുവനന്തപുരം: സ്കൂളുകളിൽ കുട്ടികളെ കൊണ്ട് പാദപൂജ ചെയ്യിക്കുന്നതിനെ ന്യായീകരിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ.ഗുരുപൂജ നമ്മുടെ സംസ്കാരമാണ്.

Advertisment

സംസ്കാരങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്നും തിരുവനന്തപുരം ബാലരാമപുരത്ത് ബാലഗോകുലം അൻപതാമത് വാർഷിക സമ്മേളനത്തിൽ ഗവർണർ പറഞ്ഞു.

സംസ്ഥാനത്ത് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ പാദപൂജ നടത്തിയ സംഭവങ്ങളെ ന്യായീകരിച്ചാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രംഗത്തെത്തിയിരിക്കുന്നത്.

ഗുരുവിനെ ആദരിക്കുകയല്ലേ വേണ്ടത്.

ഗുരുപൂജയെ എതിർക്കുന്നവർ കുട്ടികളെ സംസ്കാരവും പൈതൃകവും പഠിപ്പിക്കാത്തവരാണ്.

ഭാരതാംബയും ഗുരുപൂജയും ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്കാരവും ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Advertisment