പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി

രാവിലെ ഡ്യൂട്ടി മാറുന്നതിന്‍റെ ഭാഗമായി ആയുധം വൃത്തിയാക്കുന്നതിനിടെയാണ് വെടിപൊട്ടിയത്.

New Update
padmanabhaswamy temple2

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി.

Advertisment

ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വെച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. 

രാവിലെ ഡ്യൂട്ടി മാറുന്നതിന്‍റെ ഭാഗമായി ആയുധം വൃത്തിയാക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. അപകടം ഉണ്ടാവാതിരിക്കാന്‍ നിലത്തേക്ക് ചൂണ്ടിയാണ് തോക്ക് വൃത്തിയാക്കാറുള്ളത്.

അതിനാല്‍ തറയിലാണ് വെടിയുണ്ട പതിച്ചത്. സംഭവത്തില്‍ ക്ഷേത്രത്തിന്‍റെ സുരക്ഷ ചുമതലയുള്ള ഡെപ്യൂട്ടി കമാണ്ടൻ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment