തിരുവനന്തപുരം: കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ അഗ്നിബാധ. ഷോർട്ട് സെർക്യൂട്ടാണ് തീപിടുത്തതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
തൊണ്ടിമുതലുകൾ ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. കാട്ടാക്കടയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
കാട്ടാക്കട കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പോക്സോ കോടതി പ്രവർത്തിക്കുന്നത്.