തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജൂലൈ 17 രാവിലെ 10.30-ന് മലപ്പുറം ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച് ജില്ലയിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും സമിതി ചർച്ച നടത്തി പരാതികൾ സ്വീകരിക്കും.
കേരളീയ പ്രവാസികാര്യ വകുപ്പ്, കേരള പ്രവാസി വെൽഫെയർ ബോർഡ്, നോർക്ക റൂട്ട്‌സ് എന്നിവ മുഖേന ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്യും.
പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾക്കും വ്യക്തികൾക്കും യോഗത്തിൽ ഹാജരായി പരാതികൾ നൽകാം.