കെടിയു ,ഡിജിറ്റൽ സർവകലാശാല വി.സി നിയമനത്തിനായുള്ള സർക്കാരിന്റെ പട്ടിക ഗവർണർക്ക് സമർപ്പിച്ചു. ഓരോ സർവകലാശാലകളിലേക്കും മൂന്നുപേർ അടങ്ങുന്ന പട്ടികയാണ് കൈമാറിയത്. ​ഗവർണറുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി

ഹൈക്കോടതി വിധിയനുസരിച്ച് നിയമനം നടത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

New Update
images(1121)

തിരുവനന്തപുരം: ​കെടിയു ,ഡിജിറ്റൽ സർവകലാശാല വി.സി നിയമനത്തിനായുള്ള പട്ടിക നൽകി സർക്കാർ ​ഗവർണർക്ക് സമർപ്പിച്ചു.

Advertisment

ഓരോ സർവകലാശാലകളിലേക്കും മൂന്നുപേർ അടങ്ങുന്ന പട്ടികയാണ് കൈമാറിയത്. ഹൈക്കോടതി വിധിയനുസരിച്ച് നിയമനം നടത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.


ഓരോ സർവകലാശാലകളിലേക്കും മൂന്നുപേർ അടങ്ങുന്ന പട്ടികയാണ് സർക്കാർ നൽകിയത്.


പ്രൊഫ ജയപ്രകാശ്( ഇൻചാർജ് ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ ), പ്രൊഫ എ.പ്രവീൺ (ഡിപ്പാർട്ട്മെൻ്റ് ഓഫ് സിവിൽ എഞ്ചിനിയറിംഗ്, സി.ഇടി-തിരുവനന്തപുരം), പ്രൊഫ ആർ. സജീബ്( ഡിപ്പാർട്ട്മെൻ്റ് സിവിൽ എജിനിയറിംഗ് ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനിയറിംഗ് ,കൊല്ലം) എന്നിവരടങ്ങിയതാണ് കെടിയു പാനല്‍.

താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം.

Advertisment