കഴക്കൂട്ടത്ത് 20 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ

കഴക്കൂട്ടത്ത് ബസ്സിറങ്ങി ബൈക്കിൽ പേട്ടയിലേയ്ക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഡാൻസാഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.

New Update
images(1122)

തിരുവനന്തപുരം: കഴക്കൂട്ടത്ത് 20 ഗ്രാം എംഡിഎംഎയുമായി പത്തൊമ്പതുകാരനുൾപ്പെടെ രണ്ടു പേർ പിടിയിൽ. തിരുവനന്തപുരം പേട്ട സ്വദേശികളായ എബിൻ (19) അതുൻ (26) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. 

Advertisment

ബംഗളുരുവിൽ നിന്ന് വാങ്ങിയ എംഡിഎംഎയുമായി കഴക്കൂട്ടത്ത് ബസിൽ വന്നിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്. സിഗററ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചായിരുന്നു എംഡിഎംഎ കടത്തിയത്. 


ലഹരി വിൽപന സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവർ ബംഗളുരുവിൽ നിന്ന് മടങ്ങി വരുന്ന വിവരം പോലീസിന് ലഭിച്ചത്. 


കഴക്കൂട്ടത്ത് ബസ്സിറങ്ങി ബൈക്കിൽ പേട്ടയിലേയ്ക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഡാൻസാഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം പോലീസ് കേസെടുത്തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും

Advertisment