പുന:സംഘടന പൂർണ്ണതോതിൽ. കോൺഗ്രസിൽ മെറിറ്റ് മാനദണ്ഡമാകും. 9 ഡി.സി.സി അദ്ധ്യക്ഷൻമാർ മാറും. 30 കെ.പി.സി.സി ജനറൽ സെക്രട്ടറിമാർക്കും 60 സെക്രട്ടറിമാർക്കും സാധ്യത. നേതാക്കൾ തമ്മിലുള്ള ആശയവിനിമയം പുരോഗമിക്കുന്നു. പട്ടിക ഉടൻ തയ്യാറാകും

പുന:സംഘടന സംബന്ധിച്ചുള്ള ആശയവിനമയം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്

New Update
CONGRESS

തിരുവനന്തപുരം : സംസ്ഥാന കോൺഗ്രസിൽ പുന:സംഘടന ചർച്ചകൾ വേഗത്തിൽ പുരോഗമിക്കുന്നു.

Advertisment

തദ്ദേശത്തിരഞ്ഞെടുപ്പിന് മുമ്പ് പൂർണ്ണതോതിലുള്ള പുന:സംഘടന നടത്താനാണ് മാനദണ്ഡങ്ങൾ തയ്യാറായിരിക്കുന്നത്.

പൂർണ്ണ തോതിൽ മെറിറ്റ് അടിസ്ഥാനമാക്കിയാവും കെ.പി.സി.സി പുന:സംഘടന പൂർത്തിയാക്കുക. ഡി.സി.സി, കെ.പി.സി.സി ഭാരവാഹിത്വങ്ങളിലടക്കം മെറിറ്റ് മാനദണ്ഡമാക്കിയാവും ചുമതലകൾ നൽകുക. 

നിലവിലെ 9 ഡി.സി.സി അദ്ധ്യക്ഷൻമാർ മാറുമെന്നാണ് വിവരം.

മുമ്പുണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾ നീങ്ങിയിട്ടുണ്ട്. ഡി.സി.സി തലത്തിൽ അഴിച്ചുപണിവേണമെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.

എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലെ അദ്ധ്യക്ഷൻമാർ തുടരുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

ബാക്കിയിടങ്ങളിലെ അദ്ധ്യക്ഷൻമാർക്ക് സ്ഥാനചലനമുണ്ടാവും. മെറിറ്റ് മാനദണ്ഡമാക്കിയാവും ഡി.സി.സി അദ്ധ്യക്ഷൻമാരെ നിയമിക്കുക.

കെ.പി.സി. സി പുന:സംഘടന കൂടി പൂർത്തിയായ ശേഷമാവും ഡി.സി.സി ഭാരവാഹികളുടെ നിയമനം നടക്കുക.

യുവതീ-യുവാക്കൾക്ക് പ്രാധാന്യം നൽകി നടത്തുന്ന പുന:സംഘടന സംസ്ഥാന കോൺഗ്രസിൽ തലമുറ മാറ്റത്തിന്റെ ശംഖൊലി മുഴക്കുന്നതായിരുക്കുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. 

കെ.സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം സംസഘടനാ ജനറൽ സെക്രട്ടറിയടക്കം 23 പേർക്കാണ് കെ.പി.സി.സി ജനറൽ സെക്രട്ടറിമാരുടെ ചുമതല നൽകിയിട്ടുള്ളത്.

ഇത് 30 ആയി ഉയർന്നേക്കുമെന്നാണ് ചർച്ച രൂപപ്പെട്ട പ്രാഥമിക ധാരണ. അതുകൊണ്ട് തന്നെ സെക്രട്ടറിമാരുടെ എണ്ണം 60 ആയി ഉയർന്നേക്കും.

ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാ എന്ന അനുപാതത്തിലാവണം നിയമനമെന്ന മാനദണ്ഡവും മുമ്പ് തന്നെ രൂപീകരിക്കപ്പെട്ടിരുന്നു.

ഇതിന് പുറമേ പുതി കെ.പി.സി.സി എക്‌സിക്യൂട്ടീവും നിലവിൽ വരും. രാഷ്ട്രീയകാര്യസമിതിയൽ കാര്യമായ മാറ്റങ്ങൾക്ക് ഇപ്പോൾ വഴിതുറന്നേക്കില്ല. ട്രഷറർ, െവെസ് പ്രസിഡന്റുമാർ എന്നിവരെയും പുതുതായി നിയമിക്കും. 

പുന:സംഘടന സംബന്ധിച്ചുള്ള ആശയവിനമയം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

ഇക്കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ എറണാകുളത്ത് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എന്നിവരടക്കമുള്ള മുതിർന്ന നേതാക്കൾ തമ്മിൽ നിരന്തര ആശയവിനിമയമാണ് നടക്കുന്നത്.

 ഭൂരിഭാഗം തർക്കങ്ങളും ഇവിടെ പരിഹരിച്ച് പട്ടിക ഇവിടെ തയ്യാറാക്കി ഡൽഹിയിൽ നിന്നും പ്രഖ്യാപനം നടത്താനാണ് നിലവിലെ തീരുമാനം

Advertisment