തിരുവനന്തപുരം: ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിസിമാരെ വിലക്കിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു.
വിസിമാർ പൗരന്മാരാണെന്നും അവർക്കും അവകാശങ്ങളുണ്ടെന്നും ആർ. ബിന്ദു വ്യക്തമാക്കി.
വളരെ സങ്കുചിതമായ ആശയപരിസരം സർവകലാശാലയിൽ സൃഷ്ടിക്കാൻ ശ്രമിച്ചാൽ അത് അംഗീകരിക്കാനാവില്ല. കേരള സർവകലാശാലയിൽ സർക്കാർ സമവായ നീക്കത്തിനൊരുങ്ങുകയാണ്.
കേരള സർവകലാശാല വിസിയുമായി സംസാരിച്ചു. വിസിക്ക് വലിയ കടുംപിടുത്തമുള്ളതായി തോന്നിയിട്ടില്ല. പ്രശ്നം പരിഹരിക്കുന്നതിനായി ആശയവിനിമയം നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിസന്ധിയിൽ ആവശ്യമെങ്കിൽ ചാൻസലറുമായി ചർച്ച നടത്തുമെന്ന് ആർ.ബിന്ദു പറഞ്ഞു.