പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷം 27ന് തുടങ്ങും

അടിമാലി കട്ടമുടിയിലെ ഊരുൽസവത്തിൽ വൈകിട്ട് നാലിന് പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു പങ്കെടുക്കും.

New Update
o r kelu

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി ജൂലൈ 27 ന് കേരളമെമ്പാടും ഊരുൽസവം നടത്തും. 

Advertisment

അടിമാലി കട്ടമുടിയിലെ ഊരുൽസവത്തിൽ വൈകിട്ട് നാലിന് പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു പങ്കെടുക്കും.


തനത് കലാപരിപാടികൾ, മുതിർന്നവരെ ആദരിക്കൽ, ഉന്നതികളുടെ വികസന വിഷയങ്ങളിൽ ചർച്ച തുടങ്ങി വിവിധ പരിപാടികൾ ഊരുൽസവത്തിന്റെ ഭാഗമായി നടത്തും. 


സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികളാണ് സർക്കാർ സംഘടിപ്പിക്കുന്നത്.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സംഘാടക സമിതി യോഗത്തിൽ മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. കെ ആൻസലൻ എം എൽ എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ്‌കുമാർ, ജില്ലാ കലക്ടർ അനുകുമാരി, ഡയറക്ടർ രേണുരാജ് തുടങ്ങിയവർ പങ്കെടുത്തു.

Advertisment