വി.എസ് അച്യുതാനന്ദന്‍ എന്നുമൊരു പോരാളിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലിയർപ്പിച്ച് മഞ്ജു വാര്യര്‍

പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഓര്‍മയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്.

New Update
vs1

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടി മഞ്ജു വാര്യര്‍. വി.എസ് അച്യുതാനന്ദന്‍ എന്നുമൊരു പോരാളിയായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

Advertisment

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകതയായിരുന്നുവെന്നും പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി എന്നും മഞ്ജു പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിയോഗത്തോടുള്ള അനുശോചനം മഞ്ജു വാര്യര്‍ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വി.എസ്.അച്യുതാനന്ദന്റെ കാല്പാദത്തില്‍ ഒരു മുറിവിന്റെ മായാത്ത പാടുള്ളതായി ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു.

പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഓര്‍മയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്.


അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. 


സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.

Advertisment