വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു. ഇന്ന് മുതൽ ജൂലൈ 26 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

ജൂലൈ 26 വരെ ജില്ലകളിൽ ജാ​ഗ്രത മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. 

New Update
images(1249)ai rain

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 26 വരെ അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

Advertisment

വരും ദിവസങ്ങളിൽ ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 


ഇന്ന് മുതൽ ജൂലൈ 26 വരെ ജില്ലകളിൽ ജാ​ഗ്രത മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. 


ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് അറിയിപ്പ്.

ഓറഞ്ച് അലേർട്ട്

25-07-2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

26-07-2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലേർട്ട്

22-07-2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

23-07-2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

24-07-2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

25-07-2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

26-07-2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്

Advertisment