തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാരെ ഉള്‍പ്പെടെ മാറ്റി. ആകെ പതിനൊന്ന് പേര്‍ക്കാണ് മാറ്റം.
കൊല്ലം റൂറല്‍ പൊലീസ് മേധാവിയായി നിലവിലെ ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിനെ നിയമിച്ചു. കൊല്ലം റൂററില്‍ നിന്ന് സാബു മാത്യുവിനെ ഇടുക്കിയിലേക്കും നിയമിച്ചു.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിജി വിനോദ് കുമാറിനെ മാറ്റി പൊലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു. ആര്‍. ആനന്ദ് ആണ് പുതിയ പത്തനംതിട്ട എസ്പി. അരുള്‍ ആര്‍ബി കൃഷ്ണയെ പൊലീസ് ബറ്റാലിയന്‍ ഡിഐജി ചുമതലയിലേക്കും മാറ്റിയിട്ടുണ്ട്.