മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്

ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത് ഇടവിട്ടുള്ള മഴയിൽ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ വയനാട് ബാണാസുരസാഗർ ഡാമിലെ 2 ഷട്ടറുകൾ കൂടുതൽ ഉയർത്തി. 

New Update
RAIN KERALA NEW

 തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി മഴ തുടരുമെന്ന് അറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

Advertisment

തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. 

നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.


മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.


വയനാട്ടിൽ ഇടവിട്ടുള്ള മഴ തുടരുന്നു.ഇന്നലെ രാത്രി മുതൽ ജില്ലയുടെ വിവിധ ഇടങ്ങളിൽ കാറ്റും വീശുന്നുണ്ട്.നിലവിലെ സാഹചര്യത്തിൽ എവിടെയും വെള്ളം കയറിയിട്ടില്ല. 

ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത് ഇടവിട്ടുള്ള മഴയിൽ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ വയനാട് ബാണാസുരസാഗർ ഡാമിലെ 2 ഷട്ടറുകൾ കൂടുതൽ ഉയർത്തി. 

15 സെന്റിമീറ്ററിൽ നിന്ന് 30 ആയിട്ടായാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. ഡാമിൻറെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു

Advertisment