തിരുവനന്തപുരം: സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അനുഭാവികളെ തിരികെ കയറ്റാന്‍ ഗവര്‍ണര്‍ വീണ്ടും ശ്രമിക്കുന്നതോടെ പ്രതിഷേധം പുനരാരംഭിക്കാന്‍ സിപിഎം തീരുമാനം.
ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയില്‍ വി.സി-മാര്‍ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധം കടിപ്പിക്കാന്‍ ആണ് സിപിഎം തീരുമാനം.
ദിവസങ്ങളുടെ ഇടവേളക്കുശേഷം കേരള സര്‍വകലാശാല വി.സി മോഹന്‍ കുന്നുമ്മലിനെതിരെ ഇന്ന് എസ്എഫ്‌ഐ പ്രതിഷേധം ഉണ്ട്.
രാജ് ഭവനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കേരള വിസി മോഹന്‍ കുന്നുമ്മലുമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയും,ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തയിരിന്നു.