സംസ്ഥാനത്ത് കനത്ത മഴ. മഴക്കെടുതിയിൽ രണ്ടുപേർ മരിച്ചു. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കോഴിക്കോടും തൃശൂരും മിന്നൽചുഴലിയിൽ വ്യാപക നാശനഷ്ടം

എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒട്ടാകെ ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

New Update
wind and rain

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച് കനത്ത മഴയും കാറ്റും തുടരുന്നു. മഴക്കെടുതിയിൽ രണ്ടുപേർ മരിച്ചു. 

Advertisment

കണ്ണൂർ കണ്ണവത്ത് വീടിന് മുകളിൽ മരം വീണ് ഗൃഹനാഥൻ മരിച്ചു. പെരുവ സ്വദേശി ചന്ദ്രനാണ് വീടിനു മുകളിൽ മരം വീണ് മരിച്ചത്.  


ഇടുക്കി ഉടുമ്പൻചോലയിൽ മരം വീണ് തോട്ടം തൊഴിലാളിയുമാണ് മരിച്ചത്. തോട്ടം തൊഴിലാളിയായ തമിഴ്നാട് തേനി സ്വദേശി ലീലാവതിയാണ് മരം വീണ് മരിച്ചത്.


കോഴിക്കോടും തൃശൂരും മിന്നൽചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായി.

അതെസമയം സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റംവന്നു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒട്ടാകെ ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.


പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 


തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരുന്നത്. 

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 


ജാഗ്രതയുടെ ഭാഗമായി 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

കേരളത്തില്‍ ഇന്നു മുതല്‍ നാളെ (ഞായറാഴ്ച) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


അതേസമയം സംസ്ഥാനത്ത് നാശം വിതച്ച് കനത്ത മഴയും കാറ്റും തുടരുന്നു. മഴക്കെടുതിയിൽ രണ്ടുപേർ മരിച്ചു. കണ്ണൂർ കണ്ണവത്ത് വീടിന് മുകളിൽ മരം വീണ് ഗൃഹനാഥനും ഇടുക്കി ഉടുമ്പൻചോലയിൽ മരം വീണ് തോട്ടം തൊഴിലാളിയുമാണ് മരിച്ചത്. 


കോഴിക്കോടും തൃശൂരും മിന്നൽചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് വീടുകൾ തകർന്നു. കോഴിക്കോട് കട്ടിപ്പാറയിൽ മണ്ണിടിച്ചിലുണ്ടായി.

ജലനിരപ്പുയർന്നതിനെ തുടർന്ന് ഇടുക്കിയിലെ മൂഴിയാർ, പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ,ലോവർ പെരിയാർ ഡാമുകളിലും തൃശൂർ, ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 

വയനാട് ബാണാസുരസാഗർ ഡാമിലും റെഡ് അലർട്ടാണുള്ളത്. ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തൃശൂർ കോട്ടപ്പുറത്ത് വീട് ഇടിഞ്ഞു താഴ്ന്നു. കണ്ണപറ മേലേതിൽ പരമേശ്വരന്റെ വീടാണ് ഇടിഞ്ഞുവീണത്. 

Advertisment