തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനായി സംവിധായകൻ കെ മധുവിനെ നിയമിച്ചു.
ഷാജി എൻ. കരുണിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് മധുവിന്റെ നിയമനം. കഴിഞ്ഞ 3 മാസമായി പകരം ചെയർമാനെ സർക്കാർ നിയമിച്ചിരുന്നില്ല. സിനിമ കോൺക്ലേവ് വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം.
ഷാജി എൻ കരുണിന്റെ ഭരണസമിതിയിൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു കെ. മധു.
1986-ൽ സംവിധാനം ചെയ്ത മലരും കിളിയും ആണ് ആദ്യസിനിമ. ഇരുപതാം നൂറ്റാണ്ടും ഒരു സിബിഐ ഡയറിക്കുറിപ്പും ഉൾപ്പെടെ 25ലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
വിവിധ ഭാഷകളിലായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി 30ലധികം ഫീച്ചർ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.