വെട്ടുകൊണ്ട് വീണ വി.എസ് പക്ഷം. അച്യുതാനന്ദനൊപ്പം നിലയുറപ്പിച്ചവരെ അരിഞ്ഞ് വീഴ്ത്തി പിണറായി പക്ഷം. വീണവരിൽ മുരളിയും ശർമ്മയും മേഴ്‌സിക്കുട്ടിയമ്മയും അടക്കമുള്ള കരുത്തരുടെ നിര. ചെറുപ്പക്കാരിൽ പ്രദീപ് കുമാറും ശശിധരനും പി.ആർ വസന്തനും കൃഷ്ണപ്രസാദും ഇരകളായി. അവസാനിച്ച വി.എസ് പക്ഷത്തിന്റെ ആളിക്കത്തലായി ക്യാപിറ്റൽ പണീഷ്‌മെന്റ് വിവാദം

വിഭാഗീയത കത്തി നിന്ന കാലത്ത് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ വി.എസിന്റെ വക്താക്കളായിരുന്ന ശർമ്മയും ചന്ദ്രൻ പിള്ളയുമാണ് ആദ്യം വെട്ട് കൊണ്ട് വീണത്.

New Update
images(1448)

തിരുവനന്തപുരം: ഒരു കാലത്ത് കരുത്തനായിരുന്ന വി.എസ് അച്യുതാനന്ദൻ നയിച്ച വിഭാഗത്തെ അരിഞ്ഞു തള്ളി അവരുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിച്ച പിണറായി പക്ഷത്തിനെതിരെ നേതാക്കളുടെ കൂട്ടപ്പൊരിച്ചിലാണ് ക്യാപിറ്റൽ പണീഷ്‌മെന്റ് വിവാദത്തിലൂടെ ദൃശ്യമാകുന്നത്.

Advertisment

അന്ന് വി.എസിനൊപ്പം നിലയുറപ്പിച്ചിരുന്ന നേതാക്കളായ പിരപ്പൻ കോട് മുരളി, എസ്.ശർമ്മ, കെ.ചന്ദ്രൻ പിള്ള കെ.പി സതീഷ് ചന്ദ്രൻ, മേഴ്‌സിക്കുട്ടിയമ്മ എന്നിവരെ പിൽക്കാലത്ത് അരിഞ്ഞു വീഴ്ത്തിയാണ് പിണറായി പക്ഷം പാർട്ടിയിൽ അരപമാദിത്വം ഉറപ്പിച്ചത്.


പല കാരണങ്ങൾ പറഞ്ഞ് മുതിർന്ന നേതാക്കളെ അരിഞ്ഞ് വീഴ്ത്തിയപ്പോൾ സി.പി.എമ്മിനെ നയിക്കാൻ പാകത്തിലുള്ള ചെറുപ്പക്കാരുടെ കൂടി രാഷ്ട്രീയ ഭാവിയാണ് അന്ന് പിണറായി നേരിട്ടിറങ്ങി അവസാനിപ്പിച്ചത്. 


വിഭാഗീയത കത്തി നിന്ന കാലത്ത് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ വി.എസിന്റെ വക്താക്കളായിരുന്ന ശർമ്മയും ചന്ദ്രൻ പിള്ളയുമാണ് ആദ്യം വെട്ട് കൊണ്ട് വീണത്.

2006ലെ സർക്കാരിൽ ശർമ്മ മന്ത്രിയായെങ്കിലും പാർട്ടിയിൽ ഇപ്പോൾ യാതൊരു തരത്തിലുള്ള അപ്രമാദിത്വവുമില്ല. ചന്ദ്രൻ പിള്ളയ്‌ക്കൊപ്പം സംസ്ഥാന കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന തൊഴിച്ചാൽ പാർട്ടിയെ നിയന്ത്രിക്കുന്നവരിൽ പ്രധാനികളല്ല ഇരുവരുമെന്നതാണ് യാഥാർത്ഥ്യം.

തലസ്ഥാനത്ത് വി.എസ് പക്ഷത്തിനൊപ്പം നിന്ന പലരും പിന്നീട് ആശ്രിത വത്സലനായ പിണറായിലക്കൊപ്പം പോയെങ്കിലും വി.എസിനൊപ്പം ഉറച്ച് നിന്ന പിരപ്പൻ കോട് മുരളിയെ 2018ലെ തൃശ്ശൂർ സംസ്ഥാന സമ്മേളനത്തിൽ പിണറായി പക്ഷം നിലംപരിശാക്കി.


പ്രായപരിധി മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും എന്നെന്നേക്കുമായി ഒഴിവാക്കിയത്. അദ്ദേഹം ഇക്കാര്യത്തിൽ പ്രതിഷേധിച്ചെങ്കിലും പാർട്ടി നേതൃത്വം അതിന് അന്ന് പുല്ലുവിലയാണ് കൽപ്പിച്ചത്. 


അതേ തൃശ്ശൂർ സമ്മേളനത്തിലാണ് കായംകുളം എം.എൽ.എയും പാർട്ടിയിൽ വി.എസിന് വേണ്ടി എക്കാലത്തും വീറോടെ പൊരുതിയിരുന്ന സി.കെ സദാശിവനെയും കറിവേപ്പിലായാക്കിയത്.

സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് എന്തിനാണെന്ന് അദ്ദേഹത്തിന് ഇന്നുമറിയില്ല. ഇക്കഴിഞ്ഞ കൊല്ലം സംസ്ഥാന സമ്മേളനത്തിലാണ് ജെ.മേഴ്‌സിക്കുട്ടിയമ്മയെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും പുറത്താക്കിയത്.

നിലവിൽ സംസ്ഥാന കമ്മിയംഗമാണെങ്കിലും അവർക്കും പാർട്ടിയിൽ മറ്റൊരു ശബ്ദമില്ല. 2016ലെ പിണറായി സർക്കാരിൽ മേഴ്‌സിക്കുട്ടിയമ്മയെ മന്ത്രിയാക്കിയത് പോലും ശർമ്മയുടെ തിരിച്ചുവരവ് തടയാനാണെന്ന യാഥാർത്ഥ്യം ഇപ്പോഴും നിലനിൽക്കുകയാണ്. 


ചെറുപ്പക്കാരിൽ പ്രസംഗപാടവമുള്ള ടി.ശശിധരനെ ചിവിട്ടി തേച്ചതും മലപ്പുറം സംസ്ഥാന സമ്മേളനത്തിന് ശേഷമായിരുന്നു. 


സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്രക്കമ്മിറ്റിയിലുമൊക്കെ വരുമെന്നും പാർട്ടിയെ പിൽക്കാലത്ത് നയിക്കുമെന്നും കരുതിയ നേതാവ് ഇന്ന് ജില്ലാക്കമ്മിറ്റിയിൽ എത്തി നൽക്കുകയാണ്.

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന പി.ആർ വസന്തനും വി.എസിന് വേണ്ടി വെട്ട് കൊണ്ട് വീണവരിൽ പ്രധാനിയാണ്. യുവധാരയിൽ വി.എസ് അനുകൂല ലേഖനം പ്രത്യക്ഷപ്പെട്ടതായിരുന്നു കാരണം.

പ്രാദേശിക നേതാവായി പാർട്ടിയിൽ ഒതുങ്ങിക്കഴിയുകയാണ് വസന്തനിപ്പോൾ. എസ്.എഫ്.ഐ ദേശീയ അദ്ധ്യക്ഷനായിരുന്ന കൃഷ്ണപ്രസാദിനെ ചവിട്ടിയൊതുക്കിയതും പിണറായി പക്ഷത്തിന്റെ കടുത്ത വി.എസ് വിരോധമായിരുന്നു.

അദ്ദേഹത്തിനൊപ്പം രപവർത്തിച്ചവർ പലരും പാർട്ടി സെ്രകട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും എത്തിച്ചേർന്നിട്ടുണ്ട്.

പാർലമെന്ററി രംഗത്തും, വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലും മിന്നുന്ന ്രപകടനം കാഴ്ച്ചവെച്ചിട്ടും പാർട്ടിയിൽ എങ്ങുമെത്താതെ പോയ സുരേഷ് കുറുപ്പും വി.എസ് പക്ഷത്തിനൊപ്പം ചേർന്നു നിന്നുവെന്ന ആരോപണം നേരിട്ടയാളായിരുന്നു

Advertisment