/sathyam/media/media_files/2025/07/28/1001129454-2025-07-28-12-39-20.jpg)
തിരുവനന്തപുരം: രണ്ട് മലയാളി കന്യാസ്ത്രീകളെ മതപരിവർത്തന നിരോധനനിയമവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീഗഡിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ക്രൈസ്തവ മതമേലധ്യക്ഷർക്ക് കടുത്ത അമർഷം.
രാജ്യത്ത് ബി.ജെ.പി അധികാരത്തിലേറിയ ശേഷം ക്രൈസ്തവ പീഡനം തുടർക്കഥയായിട്ടും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന അമർഷമാണ് നിലവിൽ വെളിവാക്കപ്പെടുന്നത്.
സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സി.ബി.സി.ഐ അടക്കം രംഗത്തുണ്ടെങ്കിലും ഇത്തരം പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന നിർദ്ദേശമാണ് ഉയർന്നിട്ടുള്ളത്.
എന്നാൽ അതൊന്നും നടപ്പാകുമെന്ന ഒരു ഉറപ്പും കേന്ദ്ര സർക്കാരിൽ നിന്നും പുറത്ത് വന്നിട്ടില്ല.
കേരളത്തിൽ മധുരം വിളമ്പുന്ന ബി.ജെ.പിയും സംഘപരിവാറും മറ്റിടങ്ങളിൽ ക്രൈസ്തവർക്കെതിരെ അഴിച്ചുവിടുന്ന മർദ്ദനങ്ങൾക്ക് കയ്യും കണക്കുമില്ലെന്ന ആക്ഷേപമാണ് കത്തോലിക്ക സഭാ പ്രസിദ്ധീകരണമായ കത്തോലിക്ക കണക്റ്റ് അടക്കം ഉയർത്തുന്നത്.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പാർലമെന്റിന് പുറത്ത് കടുത്ത ്രപതിഷേധമാണ് പ്രതിപക്ഷകക്ഷികൾ ഉയർത്തിയിട്ടുള്ളത്. കേരളത്തിലും പ്രതിഷേധം കനക്കുകയാണ്. അറസ്റ്റ് ഇല്ലാതാക്കാനോ തുടർനടപടികൾ സ്വീകരിക്കാനോ ചില സഭകളിലെ ബിഷപ്പുമാരും സംഘപരിവാറുമായുള്ള കേരളത്തിലെ അടുപ്പം ഗുണം ചെയ്തില്ല.
ആർ.എസ്.എസ് ക്യാമ്പിന് ബിഷപ്പ് മാർ ക്ലീമീസിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് കോളേജിന്റെ ഗ്രൗണ്ട് വിട്ടു നൽകിയിരുന്നു.
സംഘപരിവാറിന്റെ പ്രധാന സംഘടനയായ ആർ.എസ്.എസിന്റെ പ്രധാന ക്യാമ്പായ ഒ.ടി.സി നടത്താനായിരുന്നു ഗ്രൗണ്ട് വിട്ട് നൽകിയത്. ദു:ഖവെള്ളിയാഴ്ച്ച ദിവസവും ക്യാമ്പ് മുറപോലെ നടന്നു.
ഇതിനെതിരെ അന്ന് കെ.എസ്.യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ ്രപതിഷേധമുയർത്തിയെങ്കിലും കർദ്ദിനാൾ മാർ ക്ലീമീസ് അടക്കമുള്ളവർ അന്ന് ഗ്രൗണ്ട് വിട്ട് നൽകിയതിനെ ന്യായീകരിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ ചുവപ്പ് പരവതാനി വിരിച്ച സ്വീകരിച്ച ഇതേ കർദ്ദിനാളിനും ഇപ്പോൾ മിണ്ടാട്ടമില്ല.
മുനമ്പം വിഷയത്തിൽ കോൺഗ്രസ് അടക്കമുള്ള കക്ഷികളെ അധിക്ഷേപിക്കുകയും നേതാക്കളെ ആക്ഷേപിക്കുകയും ചെയ്ത കർദ്ദിനാൾ മാർ ക്ലീമീസ് ബി.ജെ.പി- സംഘപരിവാർ സംഘത്തിന്റെ ക്രൈസ്തവ ആക്രമണങ്ങളിൽ മൗനം തുടരുകയാണ്.
ഇതിനിടെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പരിഹാസവുമായി ഓർത്തഡോക്‌സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മിലിത്തിയോസ് രംഗത്ത് വന്നു.
അറസ്റ്റിൽ എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അടുത്ത പെരുന്നാളിന് ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരെ എന്ന പരിഹാസച്ചുവയോടു കൂടി കുറിപ്പാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്ക്‌വെച്ചിരിക്കുന്നത്.
കഴിഞ്ഞ ക്രിസ്തുമസിനടക്കം ്രപധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി നേതാക്കളെയും സി.ബി.സി.ഐ ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തി വിരുന്ന് നൽകിയിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ് പരിഹാസച്ചുവയുള്ള കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അതിന് വല്ലപ്പോഴും ്രപതിഷേധമുയർത്തിയതു കൊണ്ടോ പത്രപ്രസ്താവന നടത്തിയതു കൊണ്ടോ വിഷയം തീരില്ലെന്നും അദ്ദേഹം ഒരു ചാനലിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.
ആർ.എസ്.എസിന്റെ പ്രഖ്യപിതനയം അതിന്റെ രാഷ്ട്രീയ ഉപഘടകം നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. അത് പ്രാധനമന്ത്രി, മന്ത്രിമാർ സംസ്ഥാന മ്രന്തിമാർ, പൊലീസ് എന്നിവർ വഴി നടപ്പാക്കിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവർക്കെതിരെ ്രപതികരിക്കുന്നതിന് പകരം ഇവരെ തിരഞ്ഞെടുത്തു വിടുമ്പോൾ ഞാനടക്കമുള്ളവർ പരിഹാസ്യരാവുകയാണ്.
കൂടുതൽ ബിഷപ്പുമാർ ്രപതികരിക്കാത്തത് ഇ.ഡിയുടെ സാന്നിധ്യമുള്ളതുകൊണ്ടാവുമെന്നും താൻ കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ കടുത്ത ്രപതിഷേധം ലോക്‌സഭയിൽ പ്രതിപക്ഷമുയർത്തിയിട്ടും ഭരണപക്ഷം മുട്ടാപ്പോക്ക് പറഞ്ഞ് പ്രതിഷേധമില്ലാതാക്കാൻ ്രശമിക്കുകയാണ്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഉച്ചയ്ക്ക് ഒരുമണിവരെ സഭ നിർത്തിവെച്ചിട്ടുണ്ട്.
പാർലമെന്റിലടക്കം ്രപതിഷേധമുയർന്നിട്ടും സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളും സംഘപരിവാറും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
കേരളത്തിൽ ന്യൂനപക്ഷങ്ങളെ ചേർത്ത് നിർത്താൻ ശ്രമിക്കുന്നവർ ഉത്തരേന്ത്യയിൽ അവർക്കെതിരെ മർദ്ദനമഴിച്ചു വിടുന്ന വിരോധാഭാസം അവർക്ക് വിശദീകരിക്കാനാവുന്നി ല്ലെന്നതും യാഥാർത്ഥ്യമാണ്.
ഉത്തരേന്ത്യയിൽ നടക്കുന്ന സംഭവങ്ങളെ അപലപിക്കാൻ പോലും തയ്യാറാകാത്ത കേരളനേതാക്കൾ നിലവിൽ തലയി മുണ്ടിട്ട അവസ്ഥയിലാണ്.
സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാർക്കും ആർ.എസ്.എസ് നിയന്ത്രിത ക്രൈസ്തവ സംഘടനയായ കാസയ്ക്കും വിഷയത്തിൽ ഒന്നും പറയാനില്ല.
കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ ്രപതികരിക്കുന്നില്ലെന്ന് ജോർജ്ജ് കുര്യൻ വ്യക്തമാക്കുമ്പോൾ സുരേഷ് ഗോപി മൗനിബാബയായി തുടരുകയാണ്.