വി.എസിനെ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്പെന്‍ഷൻ

അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണ വിധേയനായതിനാലാണ് സസ്പെൻഷൻ

New Update
1001132475

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്പെൻഷൻ.

Advertisment

നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപിനെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്.

അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണ വിധേയനായതിനാലാണ് സസ്പെൻഷൻ.

 തിരുവനന്തപുരം ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് അനൂപ്.

വി.എസിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ അധിക്ഷേപിച്ചു കൊണ്ടാണ് അനൂപ് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Advertisment