സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്കെന്ന് സ്വകാര്യ ബസുടമ സംയുക്ത സമിതി

ഓഗസ്‌റ്റ് ഒന്നിന് തൃശൂരിൽ ചേരുന്ന ബസുടമ സംയുക്ത സമിതി യോഗത്തിൽ വെച്ച് സമരത്തിന്റെ തീയ്യതി നിശ്ചയിച്ച് അനിശ്ചിത കാല സമരം പ്രഖ്യാപിക്കും

New Update
kozhikode bus stand

തിരുവനന്തപുരം: സ്വകാര്യ ബസുടമ സംയുക്ത സമിതി ഭാരവാഹികളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. തിരുവനന്തപുരത്ത് വെച്ച് ഗതാഗത സെക്രട്ടറി, ട്രാൻസ്പോർട് കമ്മീഷണർ എന്നിവരുമായി ബസുടമ സംയുക്ത സമിതി ഭാരവാഹികൾ നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. 

Advertisment

വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ നടപ്പിലാക്കാനായിരുന്നു ചർച്ച നടത്തിയത്. എന്നാൽ സംസ്ഥാന സര്‍ക്കാര്‍ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് കടക്കുകയാണ്.


അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിക്കാൻ ബസുടമ സംയുക്ത സമിതി തീരുമാനിച്ചതായി സംയുക്ത സമിതി ചെയർമാൻ ഹംസ ഏരിക്കുന്നൻ അറിയിച്ചു. 


ഓഗസ്‌റ്റ് ഒന്നിന് തൃശൂരിൽ ചേരുന്ന ബസുടമ സംയുക്ത സമിതി യോഗത്തിൽ വെച്ച് സമരത്തിന്റെ തീയ്യതി നിശ്ചയിച്ച് അനിശ്ചിത കാല സമരം പ്രഖ്യാപിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണമെന്ന ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ദീർഘ ദൂര പെർമിറ്റുകളും ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളും യഥാസമയം പുതുക്കിനൽകുക മുതലായ അടിയന്തിരാവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നത്. 

Advertisment