കന്യാസ്ത്രീകളുടെ അറസ്റ്റ്. ബി.ജെ.പിയുമായുള്ള ബന്ധം പുന:പരിശോധിക്കാൻ നിർബന്ധിതരായി വിവിധ സഭകൾ. ക്രൈസ്തവ നിരാകരണം ആർ.എസ്.എസിന്റെ ബൈബിളായ വിചാരധാരയിൽ ഉണ്ടെന്ന് വാദമുയർത്തി വിശ്വാസി സമൂഹം. അതിരുകടന്ന സഹകരണം അപകടം ചെയ്യുമെന്നും വിലയിരുത്തൽ. ഓർഗനൈസർ പിൻവലിച്ച ലേഖനമടക്കം ചർച്ചയാവുന്നു

കന്യാസ്ത്രീകളുടെ അനധികൃത അറസ്റ്റുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ നിന്നും ക്രൈസ്തവ പിന്തുണ കൂടി വാങ്ങി വിജയിച്ച കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ മൗനത്തിൽ സഭകളിൽ കടുത്ത അമർഷമുണ്ട്.

New Update
images(1525)

തിരുവനന്തപുരം : രാജ്യത്ത് മതസ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിൽ ഉത്തരേന്ത്യയിൽ ഉണ്ടാവുന്ന നിരന്തര സംഭവങ്ങൾക്ക് പിന്നാലെ ബി.ജെ.പി- സംഘപരിവാർ സംവിധാനങ്ങളുമായി അകലം പാലിക്കാൻ നിർബന്ധിതരായി വിവിധ ക്രൈസ്തവ സഭകൾ.

Advertisment

ഏറ്റവും അവസാനം ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹത്തിൽ നിന്നുയർന്ന പ്രതിഷേധമാണ് സഭകളുടെ മനം മാറ്റത്തിന് കാരണമെന്ന് കരുതപ്പെടുന്നു. 


പ്രധാനമന്ത്രി നരേന്ദ്രമോദി, സംഘപരിവാർ-ബി.ജെ.പി എന്നീ ്രപസ്ഥാനങ്ങളിലെ വിവിധ നേതാക്കൾ എന്നിവരിൽ നിന്നും അകലം പാലിക്കാനാണ് വിവിധ സഭകളിൽ ധാരണയാവുന്നത്. 


ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ വേട്ട മറച്ചുവെച്ചും അതിനെ അപലപിക്കാതെയും അരമനയിലെത്തി ആശിർവാദം തേടുന്ന സംഘപരിവാറിനെയും അതിന്റെ ഉപഘടകമായ ബി.ജെ.പിയെയും അധികം പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് പൊതുവേ ഉയരുന്ന വാദം. 

ആർ.എസ്.എസിന്റെ ബൈബിളെന്ന് അവർ തന്നെ അവകാശപ്പെടുന്ന വിചാരധാരയിൽ ക്രിസ്ത്യാനികളെ ശത്രുപക്ഷത്താണ് നിർത്തിയിരിക്കുന്നതെന്നും അത് കണ്ണ് തുറന്ന് കാണാൻ സഭകൾക്ക് കഴിയണമെന്നുമാണ് വിവിധ അൽമായ പ്രതിനിധികളും വിശ്വാസിസംഘടനകളും ഉയർത്തുന്ന വാദം.


ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ സീറോ മലബാർ സഭയുടെ സ്വത്ത് സംബന്ധിച്ച് വന്ന ലേഖനവും ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. 


ഇത് പിൻവലിച്ചെങ്കിലും സഭയോട് ഔദ്യോഗികമായി ഖേദരപകടനണം നടത്താനോ അതല്ല സത്യമെന്ന് പൊതുസമൂഹത്തെ ധരിപ്പിക്കാനോ ആർ.എസ്.എസോ സംഘപരിവാർ സംഘടനകളോ ഇതുവരെ മുതിർന്നിട്ടില്ലെന്നും വിശ്വാസി സമൂഹം മതമേലധ്യക്ഷൻമാരെ ഓർമ്മപ്പെടുത്തുന്നു. 

കന്യാസ്ത്രീകളുടെ അനധികൃത അറസ്റ്റുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ നിന്നും ക്രൈസ്തവ പിന്തുണ കൂടി വാങ്ങി വിജയിച്ച കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ മൗനത്തിൽ സഭകളിൽ കടുത്ത അമർഷമുണ്ട്.


തൃശ്ശൂരിലെ ലൂർദ്ദ് പള്ളിയി ൽ സ്വർണ്ണക്കിരീടവും സ്വർണ്ണ കൊന്തയും സമർപ്പിച്ച് പ്രാർത്ഥനാ ഗീതം ആലപിച്ച സുരേഷ് ഗോപി ക്രൈസ്തവരുടെ ന്യായമായ പ്രശ്‌നത്തിൽ ഇടപെടാൻ കാട്ടിയ വിമുഖതയാണ് വിശ്വാസിസമൂഹം ഉയർത്തിക്കാട്ടുന്നത്. 


ഇക്കാര്യത്തിൽ സുരേഷ് ഗോപിയുടെ പേര് പറയാതെ പാലക്കാട് ബിഷപ്പ് ഫാദർ പീറ്റർ കൊച്ചുപുരയ്ക്കൽ രൂക്ഷവിമർശനം പരസ്യമായി ഉന്നയിച്ചിട്ടുണ്ട്.

ഇതിന് പുറമേ സീറോ മലബാർ സഭയുടെ തൃശ്ശൂർ അതിരൂപതാധ്യക്ഷൻ കൂടിയായ സി.ബി.സി.ഐ അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിനും വിശ്വാസികളിൽ നിന്നും വിമർശനമാണ് ലഭിക്കുന്നത്. ആൻഡ്രൂസ് താഴത്ത് ബി.ജെ.പിയോട് കൂടുതൽ അടുക്കുന്നതിനെതിരെയാണ് വിമർശനമുയരുന്നത്.


നിലവിലെ കർദ്ദിനാൾ മാർ റാഫേൽ തട്ടിലിനും വിശ്വാസകളുടെ അമർഷം മനസിലായിട്ടുണ്ട്. ഇതിന് പുറമേ സീറോ മലബാർ സഭാംഗം കൂടിയായ മ്രന്തി ജോർജ്ജ് കുര്യന്റെ നിസംഗഭാവത്തിലും സഭയ്ക്ക് കടുത്ത അതൃപ്തിയാണുള്ളത്. 


സഭയുടെ പേരിൽ പ്രസംഗങ്ങളിൽ അഭിമാനം കൊള്ളുന്ന മന്ത്രി സഭയ്ക്ക് പ്രശ്‌നമുണ്ടാകുമ്പോൾ സംഘപരിവാറുകാരനെ പോലെയാണ് സംസാരിക്കുന്നതെന്നും വിശ്വാസിസമൂഹം ചൂണ്ടിക്കാട്ടുന്നു. 

സീറോ മലങ്കസഭയുടെ പട്ടം അതിരൂപാതാധ്യക്ഷനും കർദ്ദിനാളുമായ ബസേലിയോസ് മാർ ക്ലീമീസിനും വിശ്വാസികളിൽ നിന്നും വിമർശനമേൽക്കുന്നുണ്ട്.


ആർ.എസ്.എസ് ക്യാമ്പിന് മാർഇവാനിയോസ് കോളേജിന്റെ ഗ്രൗണ്ട് വിട്ട് നൽകിയതും നിലവിലെ സാഹചര്യത്തിൽ വിമർശനം കടുപ്പിക്കാത്തതിലും ഇദ്ദേഹത്തിനോടുള്ള വിമർശനത്തിന്റെ കാരണമായി പറയുന്നുണ്ട്. 


എന്നാൽ വിശ്വാസികൾക്കിടയിൽ അമർഷം നിലനിൽക്കുന്നതിനാൽ തന്നെ സഭാ മേധാവികൾക്ക് ഇനി പരസ്യമായി ബി.ജെ.പി അനുകൂല നിലപാടെടുക്കാനാവില്ലെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഇന്ന് വൈകിട്ട് രാജ്ഭവനിലേക്ക് നടക്കുന്ന പരസ്യ്രപതിഷേധത്തിൽ വിവിധ സഭാ മേലദ്ധ്യക്ഷൻമാർ അണിനിരക്കുന്നുണ്ട്. ഇതരസഭകളിലെ ബിഷപ്പുമാർ ബി.ജെ.പിക്കെതിരെ അതിരൂക്ഷ വിമർശനവുമായാണ് രംഗത്ത് വന്നിട്ടുള്ളത്.

Advertisment