കൊമ്പുകോർക്കാൻ കോൺഗ്രസ്. മതസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റത്തിൽ രാജ്യത്താകമാനം പ്രതിഷേധം നടത്താൻ കോൺഗ്രസ്. പ്രതിഷേധം തുറന്ന മനസോടെ നടത്തണം. തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി കലർത്തേണ്ടതില്ലെന്നും നിർദ്ദേശം. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായവരുടെ പിൻമുറക്കാരായ ക്രൈസ്തവർക്കും മുസ്ലീം ജനവിഭാഗങ്ങൾക്കും രാജ്യത്ത് ഭയപ്പാടില്ലാതെ ജീവിക്കാനാകണമെന്നും വാദം. സാമൂഹിക ഉന്നമനത്തിനായി ഇരുവിഭാഗങ്ങളും നടത്തിയ പ്രയത്‌നം കാണാതെ പോകരുതെന്നും ദേശീയ- സംസ്ഥാന നേതൃത്വങ്ങൾ

രാജ്യത്തിന്റെ സാംസ്‌ക്കാരിക വിദ്യാഭ്യാസ ഉന്നമനത്തിൽ ഇരുസമുദായങ്ങളും നിസ്തുലമായ പങ്കാണ് വഹിച്ചതെന്നും അത് മറന്ന് പോകരുതെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

New Update
CONGRESS

തിരുവനന്തപുരം: രാജ്യത്ത് മതസ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന കടന്നുകയറ്റത്തിൽ സംഘപരിവാറുമായി കൊമ്പുകോർക്കാൻ കോൺഗ്രസ് ഇറങ്ങുന്നു.

Advertisment

രാജ്യവ്യാപകമായി വിഷയത്തിൽ ്രപതിഷേധം സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും വിവിധ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും.


തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെ ഇതുമായി എകൂട്ടിക്കെട്ടരുതെന്നും തുറന്ന മനസോടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി സമരം ചെയ്യണമെന്നുമാണ് പാർട്ടി നൽകിയിരിക്കുന്ന നിർദ്ദേശം. 


സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്തവരാണ് ഇവിടുത്തെ ക്രൈസ്തവരും മുസ്ലീങ്ങളുമെന്നും അവർക്ക് രാജ്യത്ത് മതസ്വാതന്ത്ര്യം നിഷേധിക്കുന്ന ബി.ജെ.പി- സംഘപരിവാർ നടപടികളോട് യോജിക്കാനില്ലെന്നുമാണ് കോൺഗ്രസ് ഉയർത്തുന്ന വാദം.

രാജ്യത്തിന്റെ സാംസ്‌ക്കാരിക വിദ്യാഭ്യാസ ഉന്നമനത്തിൽ ഇരുസമുദായങ്ങളും നിസ്തുലമായ പങ്കാണ് വഹിച്ചതെന്നും അത് മറന്ന് പോകരുതെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.


കേരളത്തിലടക്കം ഇംഗ്ലീഷ് വിദ്യാഭ്യാസം ചെലവുകുറഞ്ഞ രീതിയിൽ സാധാരണക്കാർക്ക് കൂടി ലഭ്യമാക്കിയത് ക്രൈസ്തവ മിഷനറിമാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയാണ്. 


ഇവിടെ നിലവിലുള്ള സംഘപരിവാർ സംഘടനകളിൽ പ്രവർത്തിക്കുന്ന പലരും വിദ്യാഭ്യാസം നേടിയത് ക്രൈസ്തവ സ്ഥാപനങ്ങളിൽ നിന്നാണെന്ന് മറക്കരുതെന്നും നോക്കൾ ചൂണ്ടിക്കാട്ടുന്നു.

മുൻ കാലങ്ങളിൽ സമൂഹത്തിൽ ഇല്ലാത്ത മതവൈരം നിലവിൽ പ്രചരിപ്പിക്കുന്നതിന്റെ പിന്നിൽ ആർ.എസ്.എസും ബി.ജെ.പിയുമാണെന്ന് തിരിച്ചറിയണമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.


രാജ്യത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിക്കുന്ന നടപടിയാണ് ബി.ജെ.പി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. 


വിവിധ മതങ്ങളിൽ വിശ്വസിക്കുന്ന മനുഷ്യരെ തമ്മിലടിപ്പിക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയം ജനങ്ങൾ തിരസ്‌ക്കരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് രാജ്ഭവനിലേക്ക് നടക്കുന്ന പ്രതിഷേധനടത്തത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, ്രപതിപക്ഷനേതാവ് വി.ഡി സതീശൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ,മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം സുധീരൻ, കെ.മുരളീധരൻ,എം.എം ഹസ്സൻ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.

 

 

 

Advertisment