വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കപ്പൽ പാതയിലെ മത്സ്യബന്ധനം. അടിയന്തര യോഗം ചേർന്ന് തുറമുഖ വകുപ്പ്

നിരോധിത മേഖലയിലെ മത്സ്യബന്ധനം തടയാൻ മുഴുവൻ സമയ പെട്രോളിങ് ഏർപ്പെടുത്തും.

New Update
vizhinjam2

തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കപ്പൽ പാതയിലെ മത്സ്യബന്ധനം അടിയന്തര യോഗം ചേർന്ന് തുറമുഖ വകുപ്പ്. 

Advertisment

നിരോധിത മേഖലയിലെ മത്സ്യബന്ധനം തടയാൻ മുഴുവൻ സമയ പെട്രോളിങ് ഏർപ്പെടുത്തും. സുരക്ഷക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ പോലീസ് വിന്യസിക്കും. ആവശ്യമായ ബോട്ടുകൾ അദാനി നൽകാനും തീരുമാനം.


നടപടികളുടെ കാര്യക്ഷമത ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. 


മത്സ്യത്തൊഴിലാളികൾക്ക് ഈ വിഷയത്തിൽ അവബോധം നൽകാൻ അനൗൺസ്മെന്റും നോട്ടീസ് വിതരണം നടത്തും. 

Advertisment