/sathyam/media/media_files/2025/06/19/v-sivankutty-minister-2025-06-19-13-56-21.jpg)
തിരുവനന്തപുരം: ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ പട്ടികജാതി വിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി വി. ശിവൻകുട്ടി.
സുരേന്ദ്രന്റെ പരാമർശം പട്ടിക ജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നതിനു തുല്യമാണെന്നും സുരേന്ദ്രൻ നടത്തുന്നത് വിദ്വേഷ പ്രചരണമാണെന്നും മന്ത്രി പറഞ്ഞു.
സംവരണ മണ്ഡലങ്ങളിൽ പോലും ജയിച്ചു വരാനുള്ള അവസരം പട്ടികജാതിക്കാർക്കില്ല എന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം.
കൊടിക്കുന്നിൽ സുരേഷ്, പി കെ ബിജു എന്നിവരുടെ ചിത്രം ചേർത്താണ് സുരേന്ദ്രന്റെ പരാമർശം.
കേരളം സാമൂഹിക നീതിക്കും സമത്വത്തിനും പ്രാധാന്യം നൽകുന്ന ഒരു സംസ്ഥാനമാണ്.
ഇവിടെ ജാതിയുടെ പേരിൽ ആരെയും മാറ്റിനിർത്തുന്നതിനോ, അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിനോ സർക്കാർ കൂട്ടുനിൽക്കില്ല.
സുരേന്ദ്രന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തിന്റെ പുരോഗമനപരമായ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്നതാണെന്ന് വി.ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു