ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമായ പരിപാടികളാടെ സംഘടിപ്പിക്കും : ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്

പൊതു ഡിസൈനും ഉണ്ടാവും. ഘോഷയാത്രയും പൊതു തീം അടിസ്ഥാനമാക്കിയാവുമെന്ന് മന്ത്രി പറഞ്ഞു. വേദികളിലെ സൗകര്യങ്ങൾക്ക് അനുസരിച്ച് പരിപാടികൾ ഇടകലർത്തി സംഘടിപ്പിക്കുന്നതും പരിഗണിക്കും.

New Update
r_1753981829

തിരുവനന്തപുരം: ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമായ പരിപാടികളാടെ സംഘടിപ്പിക്കുമെന്ന്  ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

Advertisment

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന ഓണാഘോഷം ഒരു പൊതു തീം അടിസ്ഥാനമാക്കിയാവും നടത്തുക. 


പൊതു ഡിസൈനും ഉണ്ടാവും. ഘോഷയാത്രയും പൊതു തീം അടിസ്ഥാനമാക്കിയാവുമെന്ന് മന്ത്രി പറഞ്ഞു. വേദികളിലെ സൗകര്യങ്ങൾക്ക് അനുസരിച്ച് പരിപാടികൾ ഇടകലർത്തി സംഘടിപ്പിക്കുന്നതും പരിഗണിക്കും.


നഗരത്തിലെ വൈദ്യുതാലങ്കാരം രാത്രി ഒരു മണി വരെ ജനങ്ങൾക്ക് കണ്ട് ആസ്വദിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കുന്നതിന് പൊലീസിന് നിർദ്ദേശം നൽകുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. 

വിദേശികൾ എത്തുന്നുണ്ടെങ്കിൽ അവർക്കും പ്രത്യേക പവലിയൻ ആകർഷകമായ രീതിയിൽ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ, വ്‌ളോഗർമാർ എന്നിവർക്കും പ്രത്യേക സൗകര്യം സജ്ജീകരിക്കും.


മാലിന്യ നിർമാർജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗ്രീൻപ്രോട്ടോക്കോൾ കമ്മിറ്റിയുടെ ശ്രദ്ധയുണ്ടാവണമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 


എല്ലാത്തവണയും നഗരശുചീകരണം മികച്ച രീതിയിൽ കൈകാര്യം ചെയ്യാറുണ്ട്. അതു തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ബോധവത്ക്കരണവും ആലോചിക്കും. 

പ്രത്യേക മീഡിയ സെൽ നേരത്തെ തുടങ്ങും. കേരളീയം പരിപാടിയുടേതിന് സമാനമായ രീതിയിൽ ഫുഡ്‌ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഫുഡ് സ്റ്റാളുകളും ആകർഷകമായ രീതിയിൽ സജ്ജീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

അതോടൊപ്പം വിപണന മേളകളും ശ്രദ്ധേയമായ രീതിയിൽ സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളിലും ജാഗ്രത പുലർത്തും. എം.എൽ.എമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Advertisment