മഴയ്ക്ക് താത്കാലിക ശമനം. നാളെ മുതൽ ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും അതിതീവ്രവുമായ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.

New Update
rain kerala111

തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്ന ശക്തവും വ്യാപകവുമായ മഴയ്ക്ക് താത്കാലിക ശമനം. നാളെ മുതല്‍ ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് ഇല്ല. 

Advertisment

എന്നാല്‍ ഇന്ന് ( വെള്ളിയാഴ്ച) പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും അതിതീവ്രവുമായ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ മഴ ലഭിച്ചത്. വരുംദിവസങ്ങളില്‍ ഒരു ജില്ലയിലും കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് ഇല്ലാത്തത് ആശ്വാസമാകും.

Advertisment