മദ്യവിൽപ്പന ഹൈടെക്ക് ആക്കാനൊരുങ്ങി എക്സൈസ് വകുപ്പ്. ഓൺലൈനിലൂടെയുളള മദ്യവിൽപ്പനക്കുളള ഒരുക്കങ്ങൾ അണിയറയിൽ പൂർണം. സമൂഹം പാകമാകാതെ ഇത്തരം കാര്യങ്ങളിൽ എടുത്ത് ചാടി തീരുമാനമെടുക്കില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. എന്നാൽ ഓൺലൈൻ മദ്യവിൽപ്പനക്കുളള നീക്കവുമായി മുന്നോട്ടുപോകാനാണ് ബെവ്കോയുടെ നീക്കം

എന്നാൽ ഓൺലൈൻ മദ്യവിൽപ്പനക്കുളള നീക്കവുമായി മുന്നോട്ടുപോകാനാണ് ബെവ്കോയുടെ നീക്കം.ഓൺലൈൻ മദ്യവിതരണത്തിനുളള മാനദണ്ഡങ്ങളും ബെവ്കോ തയാറാക്കിയിട്ടുണ്ട്.

New Update
images(1772)

തിരുവനന്തപുരം:  സംസ്ഥാനത്തെ മദ്യവിൽപ്പന ഹൈടെക്ക് ആക്കാനൊരുങ്ങി എക്സൈസ് വകുപ്പ്.

Advertisment

ഓൺലൈനിലൂടെ മദ്യം വിൽക്കാൻ പദ്ധതി ആവിഷ്കരിച്ച് കൊണ്ടാണ് ന്യൂജെൻ കാലത്ത്  മദ്യവിൽപ്പന ഹൈടെക് ആക്കാനൊരുങ്ങുന്നത്.ബെവ്റജെസ് കോർപ്പറേഷനാണ്  ഓൺലൈൻ മദ്യവിൽപ്പനക്ക് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.


ഓൺലൈനിലൂടെ മദ്യവിൽപ്പനക്ക് കോർപ്പറേഷൻ സജ്ജമാണെന്ന് അറിയിച്ചുകൊണ്ട് ബെവ്റജസ് എം.ഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് കത്തും നൽകി.


ഓൺലൈൻ മദ്യവിൽപ്പനയിൽ പങ്കാളിയാകാനുളള പ്രെപ്പോസലുമായി ഫുഡ് ഡെലിവറി ആപ്പ് സ്വിഗ്ഗിയും ബെവ്റജസ് കോർപ്പറേഷനെ സമീപിച്ചിട്ടുണ്ട്.

ഓൺലൈനിലൂടെയുളള മദ്യവിൽപ്പനക്കുളള ഒരുക്കങ്ങൾ അണിയറയിൽ പൂർണമായി കഴിഞ്ഞു.ഇനി വേണ്ടത് സർക്കാരിൻെറ നയപരമായ തീരുമാനം മാത്രം.

നടപ്പ് സാമ്പത്തിക വർഷത്തെ മദ്യനയത്തിൽ പറയാത്തകാര്യമായത് കൊണ്ട് എൽ.ഡി.എഫിൻെറയും മന്ത്രിസഭയുടെയും തീരുമാനം വേണ്ടതുണ്ട്.


അതുകൊണ്ടുതന്നെ ഓൺലൈൻ മദ്യവിൽപ്പനയിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്നാണ് എക്സൈസ് മന്ത്രി എം.ബി.രാജേഷിൻെറ പ്രതികരണം.


സമൂഹം പാകമാകാതെ ഇത്തരം കാര്യങ്ങളിൽ എടുത്ത് ചാടി തീരുമാനമെടുക്കില്ലെന്നും മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി.

"ഓൺലൈൻ മദ്യവിൽപ്പന സംബന്ധിച്ച് ബെവ്‌കോ നേരെത്തെയും പ്രൊപ്പോസൽ നൽകിയിരുന്നു.മദ്യത്തിൻെറ കാര്യത്തിൽ കേരളത്തിന് യഥാസ്‌ഥിതീകമായ നിലപാടുകളുണ്ട്.


പുതിയ വിൽപ്പന മാർഗങ്ങൾ രാജ്യത്തെ ഇതര  സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ നേതൃത്വം കൊടുക്കുന്നവർ അതൊന്നും ഇവിടെ നടപ്പിലാക്കാൻ സമ്മതിക്കാറില്ല.


ബെവ്കോയുടെ ഭാഗത്ത് നിന്ന് പല പ്രൊപ്പോസലും വരാറുണ്ട്.

സർക്കാർ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.സമൂഹം ഇത്തരം കാര്യങ്ങൾക്ക് പാകമാകാതെ എടുത്ത് ചാടിയുലളള ഒരു  തീരുമാനവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല'' മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

എന്നാൽ ഓൺലൈൻ മദ്യവിൽപ്പനക്കുളള നീക്കവുമായി മുന്നോട്ടുപോകാനാണ് ബെവ്കോയുടെ നീക്കം.ഓൺലൈൻ മദ്യവിതരണത്തിനുളള മാനദണ്ഡങ്ങളും ബെവ്കോ തയാറാക്കിയിട്ടുണ്ട്.


23 വയസ് കഴിഞ്ഞവർക്ക് മാത്രമേ ഓൺലൈനിലൂടെ മദ്യം വിതരണം ചെയ്യുകയുളളു.വയസ് തെളിയിക്കുന്ന രേഖ പരിശോധിച്ച ശേഷം മദ്യം കൈമാറുക. 


വിതരണത്തിന് ഡെലിവറി ആപ്പുകളെയും അതിൻെറ ഏജൻസികളെയും ഉപയോഗപ്പെടുത്താനാണ് ധാരണ.ഇതിൻെറ ഭാഗമായാണ് ഫുഡ് ഡെലിവറി ആപ്പായ സ്വിഗി ബെവ്റജസ് കോർപ്പറേഷനെ സമീപിച്ചത്.

എന്നാൽ ഓൺലൈനിലൂടെയുളള മദ്യവിൽപ്പനക്കുളള എക്സൈസിൻെറ തയാറെടുപ്പ് തുടക്കത്തിലെ വിവാദമാകാനാണ് സാധ്യത.


ഓൺലൈനിലൂടെ മദ്യം വിൽക്കാനുളള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.ഓൺലൈൻ മദ്യവിൽപ്പനയിൽ നിന്ന് ബെവ്കോ പിന്മാറണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


എന്തിനാണ് ഓൺലൈനിലൂടെ മദ്യം വിൽക്കേണ്ടതിൻെറ ആവശ്യം.സർക്കാരിൻെറ ഈ തീരുമാനം തെറ്റാണ്.സംസ്ഥാനത്ത് മദ്യവ്യാപനം തടയാനുളള നടപടികളാണ് സർക്കാരിൻെറ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

ഓൺലൈൻ മദ്യവിൽപ്പനയെ എതിർത്ത് കെ.സി.ബി.സിയും രംഗത്ത് വന്നിട്ടുണ്ട്.മദ്യത്തിനും ലഹരിക്കുമെതിരായ ബോധവൽക്കരണ പരിപാടിക്ക് തുരങ്കം വയ്ക്കുന്നതാണ് സർക്കാർ നടപടിയെന്നാണ് കെ.സി.ബി.സിയുടെ വിമർശനം.


സർക്കാർ കൃത്യമായ മദ്യ നയമില്ല.സർക്കാർ  പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നുമാണെന്ന് മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള വിമർശിച്ചു.


മൊബൈൽ ആപ്പ് വഴി  ബുക്ക് ചെയ്യുന്നവർക്ക് മദ്യം വീട്ടിലെത്തിക്കുന്നതാണ് ഓൺലൈൻ മദ്യവിതരണത്തിന് ബെവ്കോ തയാറാക്കി സമർച്ചിരിപ്പിക്കുന്ന പ്രൊപ്പോസൽ.മദ്യം ബുക്ക് ചെയ്യാനുളള ഓൺലൈൻ ആപ്പും സജ്ജം ആക്കിയിട്ടുണ്ട്.

ഒറ്റത്തവണ മൂന്ന് ലീറ്റർ മദ്യം വരെ ബുക്ക് ചെയ്യാൻ ആപ്പിൽ സൌകര്യമുണ്ടാകും.മദ്യം ബുക്ക് ചെയ്ത് വാങ്ങി സമാന്തര വിൽപ്പന നടത്താനുളള സാധ്യത മുന്നിൽക്കണ്ടാണ് അളവ് 3 ലീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നത്.


സംസ്ഥാനത്തെ നിയമം അനുസരിച്ച് ഒരാൾക്ക് കൈവശം വെക്കാവുന്ന മദ്യത്തിൻെറ പരമാവധി അളവ് 3 ലീറ്ററാണ്.


ഒരാൾക്ക് എത്ര തവണ മദ്യം ബുക്ക് ചെയ്ത് വാങ്ങാം എന്നതിനും പരിധി ഉണ്ടാകും. ഓർഡർ ചെയ്യാം.വിതരണത്തിനുളള ഏജൻസികളെ ടെണ്ടറിലൂടെ നിശ്ചയിക്കാനാണ് ഉദ്ദേശിക്കുന്നത്. 

മദ്യ വിതരണത്തിൻ്റെ പൂർണ ഉത്തരവാദിത്തം വിതരണ കമ്പനിക്ക് തന്നെയാകും.ഓൺലൈൻ മദ്യവിൽപ്പനക്ക് സർക്കാർ അനുമതി ലഭിക്കുന്നില്ലെങ്കിൽ ഇപ്പോൾ തയാറാക്കി വെച്ചിരിക്കുന്ന ആപ്പ് വഴി മദ്യം ബുക്ക് ചെയ്ത് ഔട്ട് ലെറ്റുകളിൽ നിന്ന് വാങ്ങാനുളള ക്രമീകരണം ഒരുക്കാനും ബെവ്കോ ആലോചിക്കുന്നുണ്ട്.

നേരത്തെ കൊവിഡ് കാലത്തും ആപ് വഴി മദ്യം ബുക്ക് ചെയ്ത് വിൽക്കാൻ ആപ് തയാറാക്കിയിരുന്നു.കൊവിഡ് കാലത്തിന് ശേഷം ആപ് ഒഴിവാക്കുകയായിരുന്നു.

Advertisment