New Update
/sathyam/media/media_files/2025/08/12/1001163506-2025-08-12-08-23-26.webp)
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.
Advertisment
അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിൾ, ജോസഫ് എന്നിവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
വള്ളത്തിൽ ഉണ്ടായിരുന്ന മറ്റു മൂന്നുപേർ രക്ഷപ്പെട്ടിരുന്നു.
ഇന്ന് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിനും സാധ്യതയുണ്ട്. ഇന്നലെയാണ് മത്സ്യ ബന്ധനത്തിനായി പോയ ബോട്ട് അപകടത്തിൽ പെട്ടത്.