New Update
/sathyam/media/media_files/2025/08/12/1001163637-2025-08-12-09-19-05.webp)
തിരുവനന്തപുരം: റിസോർട് വിവാദത്തിൽ ഇ.പി ജയരാജനെതിരായ ആരോപണം വിടാതെ പി ജയരാജൻ. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച പരാതിയിൽ എന്ത് നടപടിയെന്ന് ചോദ്യമുയർത്തി.
കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തിലും വിഷയം പി.ജയരാജൻ ഉന്നയിച്ചു.
Advertisment
അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിൽ നടപടി ആവശ്യമെന്നും പി.ജയരാജൻ ആവശ്യപ്പെട്ടു.
പ്രശ്‌നം പാർട്ടി പരിഗണിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മറുപടി നൽകി.
പലകാരണങ്ങളാൽ ചർച്ച നീണ്ടുപോയതാണെന്നും വിശദീകരണം നൽകി.