New Update
/sathyam/media/media_files/2025/02/11/TN2osAN9HqNDsGsiUXqD.jpg)
തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളിൽ നടത്തേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം എന്ന് മന്ത്രി ആർ. ബിന്ദു.
Advertisment
നാളിതുവരെ ഇല്ലാത്ത നടപടിയുടെ ഭാഗമായാണ് ഗവർണർ വിഭജന ദിനം ആചരിക്കാനുള്ള നിർദേശം നൽകിയതെന്നും എന്നാൽ ഗവർണറിന്റെ ഈ നടപടി സാമുദായിക ധ്രുവീകരണത്തിലേക്കാണ് ചെന്ന് നിൽക്കുകയെന്നും മന്ത്രി പറഞ്ഞു.
ക്യാമ്പസുകളിൽ എന്തൊക്കെ പരിപാടികൾ നടത്തണമെന്ന് നിർദേശിക്കാൻ സർവകലാശാലകൾക്ക് സാധിക്കില്ല.
സാമുദായിക സ്പർദ്ധയിലേക്ക് നയിക്കുന്ന കാര്യങ്ങൾ അല്ല ക്യാമ്പസുകളിൽ നടത്തേണ്ടത്. മതനിരപേക്ഷത വളർത്താനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.