മുണ്ടക്കൈ ദുരിതാശ്വാസ ഫണ്ട് പിരിവ്. കാട്ടാക്കടയിൽ ക്രമക്കേട് ആരോപിച്ച യൂത്ത് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ സംസ്ഥാനനേതൃത്വത്തിന്റെ നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സസ്പെന്റ് ചെയ്തു

ക്രമക്കേട് പരാതി കെട്ടിച്ചമച്ചതാണെന്ന് സംഘടന ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ കണ്ടെത്തി.

New Update
youth congress

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുണ്ടക്കൈ ദുരിതാശ്വാസ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് കാട്ടാക്കടയിൽ ക്രമക്കേട് ആരോപിച്ചവർക്കെതിരെ നടപടി. 

Advertisment

തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിഷ്ണു എസ്.പി ഉൾപ്പെടെയുള്ള നാലുപേർക്കെതിരെയാണ് നടപടി. 


തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിഷ്ണു എസ്.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ശ്യാംലാൽ, മാറനല്ലൂർ മണ്ഡലം പ്രസിഡന്റ് ജയേഷ് റോയ്, വിളവൂക്കൽ മണ്ഡലം പ്രസിഡന്റ് ജി. അരുൺ തുടങ്ങിയവരെ സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്തു.


ക്രമക്കേട് പരാതി കെട്ടിച്ചമച്ചതാണെന്ന് സംഘടന ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ കണ്ടെത്തി.

നിയോജകമണ്ഡലം പ്രസിഡന്റിനെ പൊതുസമൂഹത്തിൽ അപമാനിക്കാൻ ശ്രമിച്ചെന്ന് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.

Advertisment