സർക്കാർ,എയ്ഡഡ് അധ്യാപകരുടെ ട്യൂഷൻ വിലക്കി സർക്കാർ. കർശന നടപടി എടുക്കാൻ നിർദേശം. ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

നേരത്തെയും ട്യൂഷന്‍ സെന്‍ററുകളില്‍ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ ക്ലാസുകള്‍ എടുക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു

New Update
Untitled design(11)

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് അധ്യാപകർ ട്യൂഷൻ എടുക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി .ഇത്തരം അധ്യാപകരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ എഇഒമാർക്കാണ് നിർദേശം നൽകിയത്.

Advertisment

നേരത്തെയും ട്യൂഷന്‍ സെന്‍ററുകളില്‍ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ ക്ലാസുകള്‍ എടുക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു.എന്നാല്‍ ഇത് ലംഘിച്ച് നിരവധി പേര്‍ ട്യൂഷനെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നത്.

പിഎസ്‍സി പരിശീലനകേന്ദ്രങ്ങള്‍,സ്വകാര്യ ട്യൂഷന്‍ സെന്‍ററുകള്‍ എന്നിവടങ്ങളില്‍ ക്ലാസെടുക്കുന്ന അധ്യാപകരെ കണ്ടെത്താനും കര്‍ശന നടപടി എടുക്കാനുമാണ് എഇഒമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

Advertisment