യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുകെഎസ്ആർടിസി ബസുകളിലെ ഡോറിൽ കെട്ടിയ കയറുകൾ നീക്കാൻ ഉത്തരവ്

എല്ലാ ബസിന്റെ ഡോറുകളിൽ നിന്നും കയർ, പ്ലാസ്റ്റിക് ചരടുകൾ, വള്ളികൾ തുടങ്ങിയവ നീക്കം ചെയ്യണമെന്ന് കെഎസ്ആർടിസി മെക്കാനിക്കൽ എൻജിനീയർ ഉത്തരവിട്ടു.

New Update
ksrtc

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ ഡോറിൽ കെട്ടിയ കയറുകൾ നീക്കാൻ ഉത്തരവ്.

Advertisment

എല്ലാ ബസിന്റെ ഡോറുകളിൽ നിന്നും കയർ, പ്ലാസ്റ്റിക് ചരടുകൾ, വള്ളികൾ തുടങ്ങിയവ നീക്കം ചെയ്യണമെന്ന് കെഎസ്ആർടിസി മെക്കാനിക്കൽ എൻജിനീയർ ഉത്തരവിട്ടു.

യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. ഇത്തരത്തിൽ കയറുകൾ കെട്ടാൻ പാടില്ലെന്ന് നേരത്തെ തന്നെ കെഎസ്ആർടിസിയിൽ ഉത്തരവുണ്ടായിരുന്നു. 

കയറുകൾ എത്രയും വേ​ഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുശ്യാവകാശ കമ്മീഷന് മുന്നിലും പരാതി വന്നിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആർടിസി മെക്കാനിക്കൽ എൻജിനീയർ കയറുകൾ നീക്കാൻ ഉത്തരവിട്ടത്. 

Advertisment