നല്ല ഷർട്ടിട്ട് സ്കൂളിലെത്തിയെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു. റാഗിങ് പരാതിയിൽ നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്

പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥികളായ രണ്ടുപേരെ മർദിക്കുകയും ഇവരുടെ ഷർട്ടുകൾ വലിച്ചുകീറുകയും ചെയ്തതായാണ് പരാതി. 

New Update
school raging

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ മിതൃമ്മല ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്.

Advertisment

നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസെടുത്തു. സോഷ്യൽ ബാക്ഗ്രൗണ്ട് റെക്കോർഡ് പ്രകാരമാണ് കേസ്. 


മുടി വെട്ടിയില്ലെന്നും നല്ല ഷര്‍ട്ട് ധരിച്ചെന്നും പറഞ്ഞ് മര്‍ദിച്ചെന്ന് രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാങ്ങോട് പൊലീസ് കേസെടുത്തത്.


ഈ മാസം 12ന് ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥികളായ രണ്ടുപേരെ മർദിക്കുകയും ഇവരുടെ ഷർട്ടുകൾ വലിച്ചുകീറുകയും ചെയ്തതായാണ് പരാതി. 

സ്‌കൂള്‍ പ്രിന്‍സിപ്പലിനാണ് വിദ്യാര്‍ഥികള്‍ ആദ്യം ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. തുടര്‍ന്ന് റാംഗിംഗ് കമ്മറ്റി ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തി. 

ഈ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു എന്ന് മനസിലായി. തുടര്‍ന്നാണ് പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയത്. ജുവനെല്‍ ആക്ട് പ്രകാരം റാഗിംഗിന് കേസെടുത്തു.

Advertisment