'കെഎസ്ആര്‍ടിസിയില്‍ ഇനി ഇരുന്നല്ല, കിടന്നുപോകാം'. കെഎസ്ആര്‍ടിസിയുടെ ആധുനിക വക്തരണത്തിന്റെ ഭാഗമായാണ് പുതിയ സ്ലീപ്പര്‍ കം സീറ്റര്‍ ബസുകള്‍ നിരത്തിലിറക്കി

എല്ലാ സീറ്റുകളിലേക്കും ചാര്‍ജര്‍, പുഷ് ബാക്ക് സീറ്റുകള്‍, വൈ-ഫൈ, വിന്‍ഡോ കര്‍ട്ടണ്‍, ഹാന്‍ഡ് റെസ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ സീറ്റര്‍, സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളില്‍ നല്‍കുന്നുണ്ട്.

New Update
KSRTC

തിരുവനന്തപുരം: 'കെഎസ്ആര്‍ടിസിയില്‍ ഇനി ഇരുന്നല്ല, കിടന്നുപോകാം'. പുതിയ ബസുകള്‍ നിരത്തിലേക്ക്.

Advertisment

കെഎസ്ആര്‍ടിസിയുടെ ആധുനിക വക്തരണത്തിന്റെ ഭാഗമായാണ് പുതിയ സ്ലീപ്പര്‍ കം സീറ്റര്‍ ബസുകള്‍ നിരത്തിലിറക്കിയിരിക്കുന്നത്. 


അശോക് ലൈലാന്‍ഡില്‍ പ്രകാശിന്റെ ബോഡിയില്‍ 36 പേര്‍ക്ക് ഇരുന്നും, 18 പേര്‍ക്ക് കിടന്നും യാത്ര ചെയ്യാവുന്ന മോഡല്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. 


എല്ലാ സീറ്റുകളിലേക്കും ചാര്‍ജര്‍, പുഷ് ബാക്ക് സീറ്റുകള്‍, വൈ-ഫൈ, വിന്‍ഡോ കര്‍ട്ടണ്‍, ഹാന്‍ഡ് റെസ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ സീറ്റര്‍, സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളില്‍ നല്‍കുന്നുണ്ട്.

സ്ലീപ്പര്‍ ബസുകളില്‍ ഏറ്റവും മികച്ച ബെര്‍ത്തുകളാണ് നല്‍കുന്നത് എന്നും മന്ത്രി അറിയിച്ചു. പുതിയ ബസ് ഡ്രൈവ് ചെയ്തും മന്ത്രി സൗകര്യങ്ങള്‍ വിശദീകരിച്ചു. 


ഓണത്തിന് മുമ്പായി ആധുനിക സൗകര്യങ്ങളോട് കൂടിയ 100 ബസുകള്‍ എത്തുമെന്നും കിടന്ന് യാത്ര ചെയ്യാവുന്നതും ഇരുന്ന് യാത്ര ചെയ്യാവുന്നതുമായി ബസുകള്‍ക്കൊപ്പം 15.5 മീറ്റര്‍ നീളമുള്ള വോള്‍വോയുടെ ബസും കെഎസ്ആര്‍ടിസിയുടെ ഭാഗമാകുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചിച്ചു.


അടുത്ത അഞ്ച് വര്‍ഷത്തേക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാത്ത നിലയിലാണ് ബസുകളുടെ പരിഷ്‌കരണം എന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളുടെ ഫ്‌ളാഗ്ഓഫ് ആഗസ്റ്റ് 21 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  

Advertisment