New Update
/sathyam/media/media_files/Lvgjl30t54y2UF9Y8oWZ.jpg)
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിച്ചു.
Advertisment
സിബിഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ഹരജി നൽകി.
റിപ്പോർട്ടിന് മേൽ കോടതി ഉടൻ തീരുമാനമെടുക്കണമെന്നും ആവശ്യം. ബാലഭാസ്‌കറും മകളും മരിച്ച 2018 സെപ്റ്റംബർ 25 ലെ അപകടത്തിൽ അസ്വഭാവികതയില്ല എന്നായിരുന്നു സിബിഐയുടെ റിപ്പോർട്ട്. കുടുംബത്തിന്റെ ഹർജിയിൽ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു.