New Update
/sathyam/media/media_files/2025/08/17/35053-2025-08-17-19-02-08.webp)
തിരുവനന്തപുരം: മീന്‍പിടിത്തത്തിനിടെ വളളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു.
വിഴിഞ്ഞം കോട്ടപ്പുറം തുലവിളയില്‍ ബാബു എന്ന ദാസന്‍ (59) ആണ് മരിച്ചത്.
Advertisment
ഇന്നലെ പുലര്‍ച്ചെയാണ് വിഴിഞ്ഞത്തുനിന്ന് ദാസന്‍ മത്സ്യബന്ധനത്തിന് പോയത്.
പൂന്തുറ കടല്‍ഭാഗത്തുവച്ച് മീന്‍പിടിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായി വളളത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് കോട്ടപ്പുറം കൗണ്‍സിലര്‍ പനിയടിമ ജോണിനെയും കോസ്റ്റല്‍ പൊലീസിനെയും വിവരമറിയിച്ചു. രാവിലെ 6.30-ഓടെ വളളത്തില്‍ ദാസനെ കരയിലെത്തിച്ചു.